നിപ ഭീതിയൊഴിഞ്ഞു: ഗൾഫിലേക്ക് പച്ചക്കറി കയറ്റുമതി പുനരാരംഭിച്ചു

Published On: 6 July 2018 4:30 AM GMT
നിപ ഭീതിയൊഴിഞ്ഞു: ഗൾഫിലേക്ക് പച്ചക്കറി കയറ്റുമതി പുനരാരംഭിച്ചു

അബൂദാബി: നിപ വൈറസ് ഭീതിയെതുടർന്ന് പ്രഖ്യാപിച്ച പഴം, പച്ചക്കറി കയറ്റുമതി നിരോധനത്തിൽ യു.എ.ഇ ഇളവു വരുത്തി. നിപ നിയന്ത്രണം ഫലപ്രദമായതോടെയാണ് കയറ്റുമതി പുനരാരംഭിച്ചത്. യു.എ.ഇ പരിസ്ഥിതി മന്ത്രാലയമാണ് വിലക്ക് നീങ്ങിയ കാര്യം അറിയിച്ചത്.

അതേസമയം കേരളത്തിൽനിന്നുള്ള പച്ചക്കറികളിൽ വൈറസ് ബാധയില്ലെന്നു സ്ഥിരീകരിക്കാൻ പ്രത്യേക പരിശോധനകൾക്ക് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അപകട രഹിതമായി ഉപയോഗിക്കാമെന്ന സാക്ഷ്യപത്രമില്ലാതെ കേരളത്തിൽനിന്നുള്ള പച്ചക്കറികളുടെ കയറ്റുമതി സാധ്യമാകില്ല.

ഗൾഫിലേക്കുള്ള പച്ചക്കറിയുടെ വലിയ പങ്ക് കേരളത്തിൽനിന്നാണ്. യു.എ.ഇ വിലക്ക് പരസ്യമാക്കിയിരുന്നെങ്കിലും നിപ ഭീതി കാരണം കേരളത്തിലെ ഉൽപ്പനങ്ങൾ വാങ്ങുന്നതിൽ മറ്റു രാജ്യങ്ങളും മടി കാണിച്ചിരുന്നു. ചില പ്രത്യേകയിനം പച്ചക്കറികൾക്ക് ക്ഷാമവും വിലക്കയറ്റവും അനുഭവപ്പെട്ടു. നോമ്പുകാലത്ത് കേരളത്തിന്റെ പഴങ്ങൾ തീരെ ലഭിച്ചില്ല.

Top Stories
Share it
Top