റോഹിങ്ക്യകള്‍ക്കെതിരായ വംശഹത്യ: മ്യാന്‍മറിനെതിരെ ഐസിസി

വേള്‍ഡ് ഡസ്‌ക്: മ്യാന്‍മര്‍ പട്ടാളം റോഹിങ്ക്യന്‍ ജനതയെ അതിക്രൂരമായി പീഡിപ്പിച്ചതായി ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതിക്ക് തെളിവുകള്‍ ലഭിച്ചതായി...

റോഹിങ്ക്യകള്‍ക്കെതിരായ വംശഹത്യ: മ്യാന്‍മറിനെതിരെ ഐസിസി

വേള്‍ഡ് ഡസ്‌ക്: മ്യാന്‍മര്‍ പട്ടാളം റോഹിങ്ക്യന്‍ ജനതയെ അതിക്രൂരമായി പീഡിപ്പിച്ചതായി ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതിക്ക് തെളിവുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. റോഹിങ്ക്യന്‍ സ്ത്രീകളെ ദിവസങ്ങളോളം മരത്തില്‍ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു. ആണുങ്ങളെ കൂട്ടത്തോടെ ആള്‍ക്കൂട്ട ശവകുഴികളിലേക്ക് കൊന്നുതളളി. ജീവനോടെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ബംഗ്ലാദേശിലേക്ക് റോഹിങ്ക്യന്‍ ജനതയെ നിയമവിരുദ്ധമായി നാടുകടത്തി. ബംഗ്ലാദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന
അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി)ക്ക് തെളിവുകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

മ്യാന്‍മറില്‍ നിന്നും റോഹിങ്ക്യന്‍ ജനതയെ നിര്‍ബന്ധിച്ച് നാടുകടത്തുന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന ഐസിസി പ്രൊസിക്യൂഷനാണ് സന്നദ്ധ സംഘടന തെളിവുകള്‍ നല്‍കിയത്. അന്താരാഷ്ട്ര ദിനപത്രം ദി ഗാര്‍ഡിയന്‍ നല്‍കിയ രേഖകളും മറ്റുതെളിവുകളും അന്താരാഷ്ട്ര കോടതി ജഡ്ജിമാര്‍ അടച്ചിട്ടമുറിയില്‍ നിന്ന് വിശദമായി കണ്ടു. ഇതുസംബന്ധിച്ച് ജഡ്ജിമാര്‍ വിശദമായ ചര്‍ച്ച നടത്തിയതായും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തിലുളള ഒരു കേസ് ഇതാദ്യമായാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ മുമ്പിലെത്തുന്നതെന്നും പ്രൊസിക്യൂഷന്‍ അഭിപ്രായപ്പെട്ടു. അതെസമയം, റോഹിങ്ക്യന്‍ ജനതക്കെതിരായി നടത്തിയ വംശഹത്യ മ്യാന്‍മര്‍ ഇതുവരെ നിഷേധിച്ചിട്ടില്ല.

റോഹിങ്ക്യന്‍ ജനതയെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയ സംഭവം നിയമവിരുദ്ധമാണെന്നന്നും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി വിലയിരുത്തി. വിഷയത്തില്‍ പ്രതികരിക്കാന്‍ ഐസിസി മ്യാന്‍മറിന് സമയം നല്‍കിയിട്ടുണ്ട്. എന്നാല്‍, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ നടപടിയെ മ്യാന്‍മര്‍ ഇതുവരെ സ്വാഗതം ചെയ്തിട്ടില്ല.

Story by
Next Story
Read More >>