ഗ്വാട്ടിമാല രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു

Published On: 8 Jun 2018 7:00 AM GMT
ഗ്വാട്ടിമാല രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു

ഗ്വാട്ടിമാല സിറ്റി: അഗ്‌നിപര്‍വ്വത സ്ഫോടനത്തില്‍ രക്ഷപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.അപകടസാഹചര്യം മൂലം രക്ഷാപ്രവര്‍ത്തകര്‍ നേരിടുന്ന ശാരീരിക വെല്ലുവിളിയാണ് രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കാരണം.

നാല് നൂറ്റാണ്ടിനിടെ സംഭവിച്ച ഏറ്റവും വലിയ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 100 ആയി ഉയര്‍ന്നു. അഗ്‌നിപര്‍വതത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ അപകടസാധ്യത ഇനിയും കുറഞ്ഞിട്ടില്ലാത്തതിനാല്‍ പരിസരവാസികളോട് കര്‍ശന ജാഗ്രത പാലിക്കാന്‍ കോണ്‍റെഡജിലെ ദേശീയ ദുരന്ത നിവാരണസേന ഏജന്‍സി വക്താവ് ഡേവിഡ് ദേ ലിയോണ്‍ പറഞ്ഞു.

രക്ഷാപ്രവര്‍ത്തകരും വോള്‍ഗാനോളജിസ്റ്റുകളും തമ്മിലുള്ള ആശയവിനിമയം തടസ്സപ്പെട്ടത് രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായെന്ന് ഭരണാധികാരികള്‍ അറിയിച്ചു.

Top Stories
Share it
Top