സ്പാനിഷ് ചിത്രകാരനായ മൂറിലോയ്ക്ക് ​ഗൂ​ഗിളിൻെറ ആദരവ്

നാടകീയമായ പ്രകാശ വിന്യാസവും, കടും നിറങ്ങളുമായിരുന്നു മുറിലിയോയുടെ ചിത്രങ്ങളുടെ പ്രത്യേകത.

സ്പാനിഷ് ചിത്രകാരനായ മൂറിലോയ്ക്ക് ​ഗൂ​ഗിളിൻെറ ആദരവ്

സ്പാനിഷ് ചിത്രകാരനായ ബര്‍ത്തലോമിയ എസ്റ്റീബന്‍ മൂറിലോയുടെ 400-ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് ഗൂഗിള്‍ ആദരിച്ചു. ഗുഗില്‍ ഡൂഡിലിലൂടെയാണ് പ്രശസ്ത ചിത്രകാരന് ആദരവ് നല്‍കിയത്. അദ്ദേഹത്തിന്റെ ചിത്രമായ 'ജാലകത്തിനരികിലെ രണ്ടു പെണ്ണുങ്ങളു'ടെ മോഡിഫൈഡ് വേര്‍നാണ് ഗൂഗിള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

വാഷിങ്ടണ്‍ ഡിസിയിലെ നാഷണല്‍ ഗാലറി ഇന്‍ ആര്‍ട്ടിലാണ് ഇപ്പോള്‍ ഈ ചിത്രമുള്ളത്. നാടകീയമായ പ്രകാശ വിന്യാസവും, കടും നിറങ്ങളുമായിരുന്നു മുറിലിയോയുടെ ചിത്രങ്ങളുടെ പ്രത്യേകത. മിക്ക ചിത്രങ്ങളും ചരിത്രത്തിലും, ക്രിസ്തീയതയിലും ഊന്നിയവയുമായിരുന്നു. അദ്ദേഹത്തോടുള്ള ആദര സൂചകമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 64ാം (1682) വയസ്സിലാണ് മൂറിലോ അന്തരിച്ചത്.

Read More >>