ഗ്രീസിലെ കാട്ടൂതീ; മരണം 74 ആയി

Published On: 2018-07-25 05:45:00.0
ഗ്രീസിലെ കാട്ടൂതീ; മരണം 74 ആയി

ഏതന്‍സ്: ഗ്രീസിലെ ഏതന്‍സിലുണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 74 ആയതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. 186 പേര്‍ക്കു പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

തീയില്‍ നിന്നും രക്ഷതേടി നിരവധി പേര്‍ കടലില്‍ ചാടി. നഗരത്തില്‍ കടുത്ത കാറ്റ് വീശുന്നതായും റിപ്പോര്‍ട്ടുണ്ട്. പൈന്‍ കാട്ടിലെ റിസോര്‍ട്ടുകള്‍ കത്തി നശിച്ചു. കടലോരത്തെ കാട്ടിലാണ് തീപിടിത്തം. സംഭവം ദേശീയ ദുരന്തമായി ഗ്രീക്ക് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു. മൂന്ന് ദിവസമായി സുരക്ഷാവിഭാഗം രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയാണ്.

Top Stories
Share it
Top