ഗ്വാട്ടിമാല അഗ്നിപര്‍വ്വത സ്‌ഫോടനം: 192പേരെ കാണാതായി

ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയിലെ ഫ്യൂഗോ അഗ്നി പര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് കാണാതായവരുടെ എണ്ണം 192 ആയി ഉയര്‍ന്നു. ഞായറാഴ്ച ഉണ്ടായ ...

ഗ്വാട്ടിമാല അഗ്നിപര്‍വ്വത സ്‌ഫോടനം: 192പേരെ കാണാതായി

ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയിലെ ഫ്യൂഗോ അഗ്നി പര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് കാണാതായവരുടെ എണ്ണം 192 ആയി ഉയര്‍ന്നു. ഞായറാഴ്ച ഉണ്ടായ സ്‌ഫോടനത്തില്‍ 75പേര്‍ കൊല്ലപ്പെട്ടിരുന്നു.

താഴ്വാരത്തിലെ ഗ്രാമങ്ങളെല്ലാം അഗ്‌നിപര്‍വ്വത്തില്‍ നിന്നുള്ള ചാരവും ചളിയും കൊണ്ട് നിറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നുവെന്ന് ദുരന്ത നിവാരണ സേനാംഗങ്ങള്‍ അറിയിച്ചു. അഗ്‌നിപര്‍വതത്തിന്റെ തെക്ക് ഭാഗത്തു രൂപപ്പെട്ട വിള്ളലില്‍ നിന്നും പുറത്തുവരുന്ന ചൂടേറിയ വാതകവും, ദ്രവരൂപത്തിലുള്ള പാറയുടെ അവശിഷ്ടങ്ങളും രക്ഷാപ്രവര്‍ത്തകരുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നുണ്ട്.


ഞായറാഴ്ച അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിക്കുമെന്ന യാതൊരു അറിയിപ്പും മുന്‍കൂട്ടി നല്‍കാന്‍ കഴിയാതിരുന്നതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കാന്‍ കാരണമെന്ന് ഡിസാസ്റ്റര്‍ പ്രിവെന്‍ഷന്‍ മാനേജ്മെന്റ് ഏജന്‍സി ഡയറക്ടര്‍ സെര്‍ഗിയോ കാബനാസ് പറഞ്ഞു.


പ്രദേശവാസികള്‍ക്ക് അടിയന്തിര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ആദ്യത്തെ സ്ഫോടനത്തിന്റെ വേഗത കാരണം അവയൊന്നും നടപ്പിലാക്കാന്‍ സാധിച്ചില്ല. ചൂടുള്ള വാതകത്തിന്റയും ലാവയുടെയും മിശ്രിതമാണ് ആദ്യസ്ഫോടനത്തില്‍ പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.


Story by
Read More >>