എച്ച് വണ്‍ ബി വിസ: സാങ്കേതിക രംഗത്ത് 75.6 ശതമാനവും ഇന്ത്യക്കാര്‍ 

വാഷിംഗ്ടണ്‍: യു.എസ് സര്‍ക്കാര്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 2017ല്‍ അമേരിക്കന്‍ എച്ച് വണ്‍ ബി വിസ നേടിയ സാങ്കേതിക പ്രൊഫഷണലുകളില്‍ 75.6 ശതമാനം...

എച്ച് വണ്‍ ബി വിസ: സാങ്കേതിക രംഗത്ത് 75.6 ശതമാനവും ഇന്ത്യക്കാര്‍ 

വാഷിംഗ്ടണ്‍: യു.എസ് സര്‍ക്കാര്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 2017ല്‍ അമേരിക്കന്‍ എച്ച് വണ്‍ ബി വിസ നേടിയ സാങ്കേതിക പ്രൊഫഷണലുകളില്‍ 75.6 ശതമാനം പേര്‍ ഇന്ത്യക്കാര്‍.2016 ല്‍ ഇതു 74.2 ശതമാനമാനമായിരുന്നു.

പുതിയ വിസ ലഭിച്ച ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 2016ല്‍ 70,737 ഇന്ത്യക്കാര്‍ എച്ച് വണ്‍ ബി വിസ സ്വന്തമാക്കിയപ്പോള്‍ 2017ല്‍ ഇത് 67,815 ആയി കുറഞ്ഞു. 2016ല്‍ 208,608 ഇന്ത്യക്കാര്‍ക്കാണ് വിസ പുതുക്കി ലഭിച്ചത്. 2017ല്‍ വിസ പുതുക്കി ലഭിച്ചവരുടെ എണ്ണം 256,226 ആയി ഉയര്‍ന്നു. ഇവ രണ്ടും പരിഗണിച്ചാല്‍ 2016 ല്‍ 256,226 ഇന്ത്യക്കാര്‍ക്ക് എച്ച് വണ്‍ ബി വിസ ലഭിച്ചപ്പോള്‍ 2017ല്‍ 276,423 ഇന്ത്യക്കാര്‍ക്ക് വിസ ലഭിച്ചു.

സാമ്പത്തിക വര്‍ഷം-2017 ല്‍ ഇന്ത്യക്കാരായ പുതിയ ജോലിക്കാര്‍ക്ക് വിസ നല്‍കുന്നതില്‍ 4.1 ശതമാനത്തിന്റെ കുറവ് അനുഭവപ്പെട്ടു. അതേ സമയം 12.5 ശതമാനം ഇന്ത്യക്കാര്‍ക്ക് ജോലി തുടര്‍ന്ന് ചെയ്യാന്‍ വിസ ലഭിച്ചതായി യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സെര്‍വീസിന്റെ റിപ്പോര്‍ട്ട് പറയുന്നു.യു എസ് എച്ച് വണ്‍ ബി വിസ ലഭിച്ചവരില്‍ രണ്ടാം സ്ഥാനം ചൈനയ്ക്കാണ്. കഴിഞ്ഞ വര്‍ഷം 9.4 ശതമാനം എച്ച് വണ്‍ ബി വിസകള്‍ ചൈനക്കാര്‍ക്ക്് ലഭിച്ചു. 2016 ല്‍ 9.3 ആയിരുന്നു.

എച്ച് വണ്‍ ബി അപേക്ഷകരുടെ എണ്ണത്തില്‍ 2017ല്‍ 1.24 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. 2017ല്‍ അംഗീകരിച്ച അപേക്ഷകളുടെ എണ്ണം 2016നേക്കാള്‍ 5.9 ശതമാനം വര്‍ധിച്ചു. 2017 ല്‍ വിസ ലഭിച്ചവരില്‍ 66.2 ശതമാനം പേര്‍ 25നും 34ലും വയസിനിടയിലായിലുള്ളവരാണ്. വിസ ലഭിച്ചവരില്‍ 45.2 ശതമാനം പേര്‍ക്ക് ബിരുദമുണ്ട്. 44.5 ശതമാനം പേര്‍ക്ക് ബിരുദാന്തര ബിരുദവും 6.8 ശതമാനം പേര്‍ക്ക് ഡോക്റ്ററേറ്റുമുണ്ട്.

ജോലിക്കാര്‍ക്കുള്ള എച്ച് വണ്‍ ബി വിസ നല്‍കിയതില്‍ 69.8 ശതമാനവും ഐടി അനുബന്ധ പ്രൊഫഷണലുകള്‍ക്കാണ്. 2016 നേക്കാള്‍ 6.6 ശതമാനം വര്‍ധനവാണ് 2017ല്‍ ഐടി ഫ്രൊഫഷണലുകളുടെ വിസയില്‍ ഉണ്ടായത്. എച്ച് വണ്‍ ബി വിസയ്ക്ക് അപേക്ഷിക്കാനുള്ള ശരാശരി വരുമാനം സാമ്പത്തിക വര്‍ഷം-2017ല്‍ 82000 ഡോളറില്‍ നിന്ന് 85000 ആയി ഉയര്‍ത്തിയിരുന്നു.

Story by
Read More >>