ഇന്ധനവില: ഹെയ്തിയിൽ കനത്ത പ്രക്ഷോഭം; പ്രധാനമന്ത്രി രാജിവെച്ചു

പോർ​ട്ടോപ്രിൻസ്​​: ഇന്ധന സബ്സിഡി എടുത്തു കളഞ്ഞ സർക്കാർ തീരുമാനത്തിനെതിരെ ഉയർന്ന കനത്ത പ്രക്ഷോഭത്തെ തുടർന്ന് ഹെയ്തി പ്രധാനമന്ത്രി രാജി​വെച്ചു....

ഇന്ധനവില: ഹെയ്തിയിൽ കനത്ത പ്രക്ഷോഭം; പ്രധാനമന്ത്രി രാജിവെച്ചു

പോർ​ട്ടോപ്രിൻസ്​​: ഇന്ധന സബ്സിഡി എടുത്തു കളഞ്ഞ സർക്കാർ തീരുമാനത്തിനെതിരെ ഉയർന്ന കനത്ത പ്രക്ഷോഭത്തെ തുടർന്ന് ഹെയ്തി പ്രധാനമന്ത്രി രാജി​വെച്ചു. പ്രധാനമന്ത്രി ജാക്ക്​ ഗയ്​ ലഫ്​നോനൻറാണ്​ രാജിവെച്ചത്​. രാജ്യത്ത് സർക്കാർ തീരുമാനത്തിനെതിരെ ദിവസങ്ങളായി പ്രക്ഷോഭം നടക്കുകയാണ്​ ഇതിനിടെയാണ്​ പ്രധാനമന്ത്രിയുടെ രാജി.

പ്രാർലമെന്റിൽ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടർന്നാണ് പ്രധാമന്ത്രിയുടെ രാജിയെന്ന് നാഷണല്‍ പാലസ് ജനറല്‍ സെക്രട്ടറി വൈവ്സ് ജർമൻ ജോസഫ് സിഎൻഎൻനോട് പറഞ്ഞു. കഴിഞ്ഞ ആഴ്ച ആരംഭിച്ച പ്രക്ഷോഭത്തെ തുടര്‍ന്ന് ഒരു പൊലീസുകാരനും സമര നേതാവുമുള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടതായും നൂറുകണക്കിന്​ സ്ഥാപനങ്ങൾ കൊള്ളയടിക്കപ്പെട്ടതായും ജോസഫ് കൂട്ടിച്ചേര്‍ത്തു.

ഇന്ധന സബ്​സിഡി ഇല്ലാതാക്കിയതോടെ ഗ്യാസ്​ വില 38 ശതമാനവും ഡീസൽ വില 47 ശതമാനവും മണ്ണെയുടെ വില 51 ശതമാനവും വർധിച്ചിരുന്നു. 2017 ഫെബ്രുവരിയിലാണ് ജാക്ക് ഗെയ് ലാഫണ്ടാന്റ്റ് ഹെയ്തി പ്രധാനമന്ത്രിയാവുന്നത്.

Story by
Next Story
Read More >>