ഇന്ത്യയില്‍ നിന്നുള്ള അവസാന വിമാനവും മക്കയിലെത്തി; രണ്ട് ലക്ഷം ഇന്ത്യന്‍ ഹാജിമാരാണ് ഇത്തവണ ഹജ്ജ് ചെയ്യുന്നത്

മിനായില്‍ കിങ് അബ്ദുള്ള പാലത്തിനു സമീപം സൂകുല്‍ അറബ് റോഡിനും ജൌഹറാ റോഡിനും ഇടയിലാണ് ഇന്ത്യന്‍ ഹാജിമാരുടെ തമ്പുകള്‍.

ഇന്ത്യയില്‍ നിന്നുള്ള അവസാന വിമാനവും മക്കയിലെത്തി; രണ്ട് ലക്ഷം ഇന്ത്യന്‍ ഹാജിമാരാണ് ഇത്തവണ ഹജ്ജ് ചെയ്യുന്നത്

മക്ക : ഇന്ത്യയില്‍ നിന്ന് ഹാജിമാരെ വഹിച്ചുള്ള അവസാന വിമാനവും മക്കയിലെത്തി. ഇതോടെ ഈ വര്‍ഷത്തെ ഹജ്ജ് ക്വാട്ടയനുസരിച്ചുള്ള രണ്ട് ലക്ഷം ഹാജിമാരും മക്കയിലെത്തി. അറഫയിലേക്ക് നീങ്ങാനിരിക്കെ ഹജ്ജ് മിഷന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 25 ഹാജിമാരാണ് ഇതുവരെ ആരോഗ്യ കാരണങ്ങളാല്‍ മരിച്ചത്.

നാല്‍പതിനായിരം പേരാണ് സ്വകാര്യ മേഖലയില്‍ നിന്നും ഹജ്ജിനായി ഇത്തവണയെത്തിയത്. ഇവരില്‍ 4 പേര്‍ മരിച്ചു. വാര്‍ധക്യ സഹജമായ കാരണങ്ങളാലാണ് മരണം. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ 21 ഹാജിമാരും മരണപ്പെട്ടിരുന്നു. ബാക്കിയുള്ള രണ്ട് ലക്ഷത്തോളം വരുന്ന ഹാജിമാര്‍ മിനായിലേക്ക് പുറപ്പെടും.

ഗുരുതര ആരോഗ്യ പ്രയാസങ്ങളിലുള്ള 8 ഹാജിമാര്‍ മദീനയില്‍ ചികിത്സയിലാണ്. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ ദിനത്തില്‍ ഇവരെ പ്രത്യേക വാഹനത്തില്‍ എത്തിക്കും. അറഫയില്‍ ഇതിനായുള്ള സജ്ജീകരണമുണ്ടാകും. ഹജ്ജ് സര്‍വീസ് കമ്പനികള്‍ ഒരുക്കിയ ബസ്സ് മാര്‍ഗം ആണ് ഹാജിമാര്‍ മിനയിലേക്ക് പുറപെടുക.

മെട്രോ സേവനം ലഭിക്കുന്ന 74000 ഹാജിമാര്‍ക്ക് ടിക്കറ്റ് വിതരണം പൂര്‍ത്തിയാക്കി. ബലി കര്‍മത്തിനുള്ള കൂപ്പണുകളുടെ വിതരണം തുടരുന്നു. മിനായില്‍ കിങ് അബ്ദുള്ള പാലത്തിനു സമീപം സൂകുല്‍ അറബ് റോഡിനും ജൌഹറാ റോഡിനും ഇടയിലാണ് ഇന്ത്യന്‍ ഹാജിമാരുടെ തമ്പുകള്‍.

Story by
Read More >>