വിശുദ്ധ ഹജ്ജ് കര്‍മ്മം: ആദ്യ ഇന്ത്യന്‍ സംഘം മദീനയിലെത്തി

മദീന: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി വിദേശ രാജ്യങ്ങളില്‍ നിന്നും തിര്‍ത്ഥാടകര്‍ എത്തിതുടങ്ങി. ഇരുപതു ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍ ...

വിശുദ്ധ ഹജ്ജ് കര്‍മ്മം: ആദ്യ ഇന്ത്യന്‍ സംഘം മദീനയിലെത്തി

മദീന: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി വിദേശ രാജ്യങ്ങളില്‍ നിന്നും തിര്‍ത്ഥാടകര്‍ എത്തിതുടങ്ങി. ഇരുപതു ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍ ഇക്കുറി വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനെത്തും. ഓഗസ്റ്റ് മാസം രണ്ടാം പകുതിയിലാണ് ഹജ്ജ് കര്‍മ്മം ആരംഭിക്കുക. സൗദിയുമായി രാഷ്ട്രീയ വൈരം നിലനില്‍ക്കുന്ന ഇറാനില്‍ നിന്നുളള 85,000 തീര്‍ത്ഥാടകരെ സൗദി അറേബ്യ സ്വീകരിക്കും. വിദേശ ഹജ്ജ് വിമാനങ്ങളെ സ്വീകരിച്ചു തുടങ്ങിയ ശനിയാഴ്ച തന്നെ ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരും എത്തി. ഡല്‍ഹിയില്‍ നിന്നുള്ള 410 തീര്‍ത്ഥാടകരാണ് ആദ്യ ഇന്ത്യന്‍ ഹജ്ജ് വിമാനത്തില്‍ മദീനയില്‍ വന്നിറങ്ങിയത്. ഇന്ത്യന്‍ സംഘത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ തീര്‍ത്ഥാടകന്‍ രണ്ടര വയുസുളള മുഹമ്മദ് അനസാണ്. ഇനിയുള്ള മുപ്പത്തഞ്ചു ദിവസങ്ങളിലായി വിദേശ ഹാജിമാര്‍ മുഴുവനായും പുണ്യഭുമിയിലെത്തും.

നിശ്ചിത സമയത്തിനും ഒരു മണിക്കൂര്‍ മുമ്പായി പ്രാദേശിക സമയം ഉച്ചയ്ക്ക് 1 .56 ന് മദീനയിലെ പ്രിന്‍സ് മുഹമ്മദ് വിമാനത്താവളത്തില്‍ ഇറങ്ങിയ സൗദി എയര്‍ലൈന്‍സ് 5902 നമ്പര്‍ വിമാനത്തിലാണ് ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘം എത്തിയത്. ഇവരെ സൗദി ഹജ്ജ് ഉദ്യോഗസ്ഥരും ഇന്ത്യന്‍ അധികൃതരും ചേര്‍ന്ന് ഉപചാരപൂര്‍വം സ്വീകരിച്ചു. ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖ്, ഹജ്ജ് കൗണ്‍സല്‍ മുഹമ്മദ് ഷാഹിദ് ആലം എന്നിവര്‍ ഹാജിമാരെ സ്വീകരിക്കാന്‍ മദീന വിമാനത്താവളത്തിലെത്തി. ജൂലൈ 29 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാനങ്ങളുടെ ജിദ്ദ സര്‍വീസ് തുടങ്ങുക. 1 .75 ലക്ഷം ഇന്ത്യന്‍ ഹാജിമാരാണ് ഇത്തവണത്തെ ഹജജിനെത്തുക. ഇവരില്‍ രക്തബന്ധത്തിലുള്ളവര്‍ കൂടെയില്ലാത്ത 1308 വനിതാ തിര്‍ത്ഥാടകരും ഉള്‍പ്പെടും. ആഗസ്ത് ഒന്നിനാണ് കേരളത്തില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുളള തീര്‍ത്ഥാടകര്‍ എത്തുക.

വിദേശ ഹാജിമാരില്‍ ആദ്യസംഘം പാകിസ്ഥാനില്‍ നിന്നായിരുന്നു. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് 321 തീര്‍ഥാടകരുമായെത്തിയ വിമാനമാണ് ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം. മദീനയിലേക്ക് നേരിട്ടും ജിദ്ദ വഴി മക്കയിലുമാണ് തീര്‍ത്ഥാടകര്‍ എത്തിക്കൊണ്ടിരിക്കുന്നത്. ആദ്യ ദിവസമായ ശനിയാഴ്ച തന്നെ് തീര്‍ത്ഥാടകരെ വഹിച്ച് മദീനയില്‍ മാത്രം 30 വിമാനങ്ങളെത്തി.

ഇത്തവണ മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ മക്കാറൂട്ട് എന്ന സംവിധാനം ഉപയോഗപ്പെടുത്തിയാണ് ഹജ്ജ് കര്‍മ്മത്തിനെത്തിയത്. എന്‍ട്രി, കസ്റ്റംസ് നടപടികള്‍ പുറപ്പെടുന്നതിനു മുമ്പായി സ്വരാജ്യങ്ങളില്‍ നിന്നും പൂര്‍ത്തിയാക്കുന്ന സംവിധാനമാണ് മക്കാറൂട്ട്. മക്കാറൂട്ടിലൂടെ എത്തുന്നവരെ വരവേല്‍ക്കാന്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


Story by
Read More >>