ഹാരി-മേഗന്‍ വിവാഹം ആഘോഷമാക്കി ബ്രിട്ടിഷ്‌ വിപണി

ലണ്ടന്‍: ബ്രിട്ടിഷ്‌ രാജകുമാരന്‍ ഹാരിയുടെയും അമേരിക്കന്‍ നടി മേഗന്‍ മെര്‍ക്കലിന്റേയും വിവാഹം ഈ വാരാന്ത്യം നടക്കാനിരിക്കെ കച്ചവട തന്ത്രങ്ങളില്‍ ഏതറ്റം...

ഹാരി-മേഗന്‍ വിവാഹം ആഘോഷമാക്കി ബ്രിട്ടിഷ്‌ വിപണി

ലണ്ടന്‍: ബ്രിട്ടിഷ്‌ രാജകുമാരന്‍ ഹാരിയുടെയും അമേരിക്കന്‍ നടി മേഗന്‍ മെര്‍ക്കലിന്റേയും വിവാഹം ഈ വാരാന്ത്യം നടക്കാനിരിക്കെ കച്ചവട തന്ത്രങ്ങളില്‍ ഏതറ്റം വരെയും പോവാനൊരുങ്ങി ലണ്ടന്‍ വിപണി. ശനിയാഴച നടക്കുന്ന രാജകീയ വിവാഹത്തിന് മുന്നോടിയായി ബ്രിട്ടനില്‍ ആശ്ചര്യപ്പെടുത്തുന്ന ഉല്‍പന്ന നിരതന്നെ കച്ചവടത്തിനെത്തിക്കഴിഞ്ഞു.

കാര്‍ബോര്‍ഡ് കട്ടൗട്ടുകള്‍, കപ്പ് കേക്ക്, പാത്രങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങി കോണ്ടത്തിന്റെ പുറം കവറില്‍ വരെ ഹാരിയുടേയും മേഗന്റെയും പേരും മുഖവും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പുത്തന്‍ ആഭരണ ശ്രേണികളില്‍ തിളങ്ങി നില്‍ക്കുന്നത് മേഗന്‍ സ്പെഷ്യലുകളാണ്. മെര്‍ക്കലിന്റെ വിവാഹ മോതിരത്തിന്റെ പതിപ്പുകള്‍ക്ക് വന്‍ വിലയും ഡിമാന്റുമുണ്ട്.

അതേസമയം വിവാഹാന്തരീക്ഷം അതേപടി ആവാഹിച്ച് ലണ്ടനിലെ ഭക്ഷണ ശാലകള്‍ രാജകീയ വിഭവങ്ങള്‍ വിളമ്പാന്‍ ആരംഭിച്ചു കഴിഞ്ഞു. മദ്യ കുപ്പിയിലും വിവാഹ മംഗളാശംസകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മനുഷ്യരെ മാത്രമല്ല ബ്രിട്ടനിലെ വിവാഹ വിപണി ലക്ഷ്യം വെച്ചിരിക്കുന്നത്. വളര്‍ത്തു മൃഗങ്ങള്‍ക്കും വിവാഹ സ്‌പെഷ്യലുകള്‍ സുലഭം. നായകളുടെ കഴുത്തിലണിയിക്കാനുള്ള രാജകീയ തൂവാല അതില്‍ ഒന്നു മാത്രം.

പോംഫ്രെറ്റെന്ന അത്രയൊന്നും ശ്രദ്ധേയരല്ലാതിരുന്ന കോണ്ടം കമ്പനിയുപയോഗിച്ച 'ഇംഗ്ലണ്ടിനെ പറ്റി കിടന്നു ചിന്തിക്കു' എന്ന പരസ്യ വാചകം അവരെ രാജ്യാന്തര പ്രശസ്തിയിലേക്കുയര്‍ത്തി കഴിഞ്ഞു. ഓസ്ട്രേലിയയില്‍ നിന്നും അമേരിക്കയില്‍ നിന്നും ലഭിക്കുന്ന നൂറുകണക്കിന് ഓഡറുകള്‍ക്ക് അനുസൃതമായി രാജകീയ കോണ്ടമെത്തിക്കാന്‍ പാടുപെടുകയാണവര്‍. വിപണിയില്‍ സ്വീകരിച്ച വ്യത്യസ്തരീതിയാണ് ആളുകളെ ഉല്പന്നങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്. എന്തായാലും ഹാരി- മെര്‍ക്കല്‍ വിവാഹം ബ്രിട്ടീക്ഷ് വിപണിക്ക് ചാകരയൊരുക്കുമെന്നുറപ്പ്.

Story by
Next Story
Read More >>