ഹുതി വിമത നേതാവ് സൗദി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

Published On: 2018-04-24 05:30:00.0
ഹുതി വിമത നേതാവ് സൗദി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

സന: യമനിലെ ഹുതി വിമത നേതാവ് കൊല്ലപ്പെട്ടു. സൗദി വ്യോമാക്രമണത്തിലാണ് സംഭവം. ഹുതി രാഷ്ട്രീയ നേതാവ് സലാഹ് അല്‍ സമദ് ആണ് കൊല്ലപ്പെട്ടതെന്ന് അല്‍ ജസീറ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ പ്രവിശ്യയായ ഹുദൈദയില്‍ സൗദി വ്യോമസേന നടത്തിയ ആക്രമണത്തിലാണ് ഹൗതി സുപ്രീം രാഷ്ട്രീയ കൗണ്‍സില്‍ നേതാവ് കൊല്ലപ്പെട്ടത്.

വിമതരുടെ നേതാവിന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി മെഹദി അല്‍ -മശാഹത്തിനെ തിരഞ്ഞെടുത്തതായി ഹൗതികള്‍ അറിയിച്ചു. ഹൗതി നേതാവ് അബ്ദുല്‍ മലിക് അല്‍ ഹൗതിയാണ് ഇക്കാര്യം ടെലിവിഷന്‍ വഴി അറിയിച്ചത്. ഈ ആഴ്ച്ചയില്‍ നടന്ന ആക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടതായും അദ്ദേഹം അറിയിച്ചു.

Top Stories
Share it
Top