മൃതദേഹങ്ങള്‍ സ്വയം ചലിക്കുമോ?. ചലിക്കുമെന്ന് ഗവേഷകര്‍

ഒരു കേസ് സ്റ്റഡിയിൽ മൃതദേഹത്തോട് ചേർത്തുവച്ചിരുന്ന കൈകൾ പിന്നീട് വേർപെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു

മൃതദേഹങ്ങള്‍ സ്വയം ചലിക്കുമോ?. ചലിക്കുമെന്ന്  ഗവേഷകര്‍

സിഡ്‌നി:മരണത്തിനുശേഷം ഒരുവർഷത്തിലധികം പഴക്കമുള്ള മൃതദേഹങ്ങൾ ഗണ്യമായി സ്വയം ചലിക്കുമെന്ന് ഗവേഷകർ. 17 മാസത്തിലധികമായി മൃതദേഹത്തിന്റെ ചിത്രങ്ങൾ എടുക്കുകയും പഠിക്കുകയും ചെയ്ത ഓസ്‌ട്രേലിയൻ ഗവേഷകയായ അലിസൺ വിൽസണാണ് കണ്ടെത്തലുമായി രംഗത്തെത്തിയതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ടു ചെയ്തു.

ഒരു കേസ് സ്റ്റഡിയിൽ മൃതദേഹത്തോട് ചേർത്തുവച്ചിരുന്ന കൈകൾ പിന്നീട് വേർപെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ശരീരം അഴുകുന്നതും അസ്ഥിബന്ധങ്ങൾ വറ്റുന്നതുമാണ് ഈ ചലനങ്ങൾക്കു കാരണമെന്നാണ് ഇവരുടെ കണ്ടെത്തൽ.

ഓസ്‌ട്രേലിയയില്‍ മൃതദേഹങ്ങൾ സൂക്ഷിക്കുന്ന ബോഡി ഫാമിലെ എഴുപത് മൃതദേഹങ്ങളിൽ ഒന്നിലാണ് പഠനം നടത്തിയത്. മൃതദേഹത്തിൽ വരുന്ന മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനായി മൂന്നുമണിക്കൂർ വിമാനയാത്ര ചെയ്ത് സിഡ്‌നിയിലെത്തിയാണ് അലിസൺ ശവപ്പെട്ടി തുറന്ന് പരിശോധിച്ചിരുന്നത്.

മൃതദേഹത്തിന്റെ ഈ ചലനം മനസ്സിലാക്കി അതിന്റെ കാലപ്പഴക്കവും മരണസമയവും കണ്ടെത്താമെന്ന് അലിസണും സഹപ്രവർത്തകരും നടത്തിയ പഠനത്തിൽ പറയുന്നു.

കാമറകൾ ഘടപ്പിച്ച്‌നടത്തിയ പഠനത്തിലെ വിവരങ്ങൾ ഫോറൻസിക് സയൻസ് ഇന്റർനാഷണൽ സിനർജി ജേർണലിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്.

ഈ ചലനങ്ങളെകുറിച്ച് വ്യക്തമായി മനസ്സിലാക്കിയാൽ മൃതദേഹത്തിന്റെ അഴുകലിൽ നിന്നും മരണസമയം കണ്ടെത്താനാവും. ഇത് പൊലീസിന് ഏറെ ഉപകാരപ്പെടുമെന്നും ഇവർ പറയുന്നു. ഏറ്റവും മികച്ച പോസ്റ്റുമോർട്ടത്തിലൂടെ മരണകാരണം വ്യക്തമായി അറിയാം.

മരണത്തിനു ശേഷം ശരീരം എങ്ങനെയാവുന്നു എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ചറിയാനുള്ള താല്പര്യമാണ് തന്നെ ഈ മേഖലയിലേക്ക് എത്തിച്ചതെന്നും അലിസൺ പറയുന്നു. മായാൻ കാലഘട്ടത്തിലെ അസ്ഥികൂട അവശിഷ്ടങ്ങളെ തരംതിരിക്കാൻ സഹായിക്കുന്നതിനായി മെക്‌സികോയിലേക്ക് നടത്തിയ യാത്രയ്ക്കു ശേഷമാണ് തന്റെ പദ്ധതി ആരംഭിച്ചതെന്ന് സിക്യു സർവ്വകലാശാലയിലെ ക്രിമിനോളജി ബിരുദധാരിയായ അലിസൺ പറഞ്ഞു.

Next Story
Read More >>