ഇന്ത്യന്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ കരുതല്‍ നല്‍കണമെന്ന് പ്രധാമന്ത്രിയോട് ഐ. എം. എഫ് ചീഫ്‌

Published On: 2018-04-20 03:15:00.0
ഇന്ത്യന്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ കരുതല്‍ നല്‍കണമെന്ന് പ്രധാമന്ത്രിയോട് ഐ. എം. എഫ് ചീഫ്‌

വാഷിങ്ടണ്‍ ഡിസി: കഠ്‌വയില്‍ എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവം രാജ്യാന്തര പ്രതിഷേധത്തിനിടയാക്കിയ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് പ്രധാനമന്ത്രി മോദിയോട് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) എം ഡി ക്രിസ്റ്റിയന്‍ ലഗാര്‍ഡെ അഭ്യര്‍ത്ഥിച്ചു.

'' ഇന്ത്യയില്‍ എന്താണ് സംഭവിക്കുന്നത് വെറും ഒരു ജനക്ഷോഭമാണോ? ഇന്ത്യന്‍ ഭരണകൂടം സ്ത്രീകളുടെ സുരക്ഷയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പ്രധാമന്ത്രി തന്നെ അതിനു തുടക്കമിടണം. ഇന്ത്യയിലെ സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷ അര്‍ഹിക്കുന്നു.''

ഐ എം എഫിന്റെ വസന്തകാല സമ്മേളനത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ലഗാര്‍ഡ് വ്യക്തമാക്കി. രണ്ടാം തവണയാണ് ഇന്ത്യയിലെ സ്ത്രീ സുരക്ഷയെ കുറിച്ച് ലഗാര്‍ഡെ മോദിയെ ഓര്‍മ്മിപ്പിക്കുന്നത്. ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ വെച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയില്‍ സ്ത്രീകളെ കുറിച്ച് അധികം ഒന്നും പറഞ്ഞില്ലെന്നായിരുന്നു ആദ്യത്തെ പരാമര്‍ശം.

കഠ്‌വ , ഉന്നാവ, സുറത്ത് എന്നിവിടങ്ങളില്‍ നടന്ന ക്രൂരമായ സംഭവങ്ങളില്‍ രാജ്യത്ത് ഉയര്‍ന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ലഗാര്‍ഡെയുടെ പുതിയ അഭ്യര്‍ത്ഥന. സംഭവങ്ങളെ തുടര്‍ന്ന് രാജ്യമാകെ പ്രതിഷേധം ഉയര്‍ന്നിട്ടും പ്രധാനമന്ത്രിയും സഹമന്ത്രിമാരും ഒന്നും പ്രതികാരിക്കാത്ത സാഹചര്യത്തിലാണ് തന്റെ അഭ്യര്‍ത്ഥനയെന്നും അവര്‍ വ്യക്തമാക്കി. അതെസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീഡന്‍, യുകെ, എന്നീവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം വിഷയത്തില്‍ പ്രതികരണം നടത്തി. ലണ്ടനില്‍ വെച്ച് ഇന്ത്യയിലെ പെണ്‍കുട്ടികള്‍ക്ക് അദ്ദേഹം നീതി വാഗ്ദാനം ചെയ്തു.

Top Stories
Share it
Top