പാക് തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന് വിജയം, സര്‍ക്കാരുണ്ടാക്കാന്‍ സഖ്യം അനിവാര്യം

ഇസ്ലാമാബാദ്: പാക്കിസ്താൻ പൊതുതെരഞ്ഞെടുപ്പിന്റെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്രിക്കറ്റ് താരമായിരുന്ന ഇമ്രാന്‍ ഖാന്റെ പാക്കിസ്കാന്‍ തെഹ്‌രികെ...

പാക് തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന് വിജയം, സര്‍ക്കാരുണ്ടാക്കാന്‍ സഖ്യം അനിവാര്യം

ഇസ്ലാമാബാദ്: പാക്കിസ്താൻ പൊതുതെരഞ്ഞെടുപ്പിന്റെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്രിക്കറ്റ് താരമായിരുന്ന ഇമ്രാന്‍ ഖാന്റെ പാക്കിസ്കാന്‍ തെഹ്‌രികെ ഇന്‍സാഫാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. അതേസമയം ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാരുണ്ടാക്കാന്‍ ഇമ്രാന്‍ ഖാന് മറ്റു പാര്‍ട്ടികളുടെ പിന്തുണ ആവശ്യമാണ്.

ദേശീയ അസംബ്ലയില്‍ ഇമ്രാന്‍ ഖാന്റെ തെഹ്‌രികെ ഇന്‍സാഫിന് 109 വോട്ടും മുന്‍ പ്രധാനമന്ത്രി നാവാസ് ഷെരീഫിന്റെ പാക്കിസ്താന്‍ മുസ്ലീംലീഗിന് 63 സീറ്റുകളും ബിലാവാല്‍ ഭൂട്ടോയുടെ പാക്കിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി 42 സീറ്റുകളുമാണ് നേടിയത്. 272 അംഗ സഭയില്‍ 137 സീറ്റുകളാണ് സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യം. 21 സീറ്റുകളിലെ വോട്ടെണ്ണല്‍ നടന്നുകൊണ്ടിരിക്കുകയാണ്.

25 ന് നടന്ന വോട്ടെടുപ്പിന്റെ ഫലമാണ് ഇന്ന് പുറത്തു വരുന്നത്. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന പാക്കിസ്താന്‍ മുസ്ലീം ലീഗ് നേതാവ് നവാസ് ഷെരീഫ് ആരോപിച്ചു. പാക്കിസ്താന്‍ ചരിത്രത്തിലെ ഏറ്റവും സുതാര്യമായ വോട്ടെടുപ്പാണ് ഇത്തവണത്തെതെന്നാണ് ഇമ്രാന്‍ ഖാന്റെ പ്രതികരണം.

Story by
Next Story
Read More >>