തെരഞ്ഞെടുപ്പ് ചട്ട ലംഘനം; ഇമ്രാന്‍ഖാന്റെ വോട്ട് അസാധുവാക്കുമെന്ന് റിപ്പോര്‍ട്ട്

Published On: 2018-07-25 11:45:00.0
തെരഞ്ഞെടുപ്പ് ചട്ട ലംഘനം; ഇമ്രാന്‍ഖാന്റെ വോട്ട് അസാധുവാക്കുമെന്ന് റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ തെഹ്‌രക് ഇ ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാന്‍ ഇമ്രാന്‍ഖാന്റെ വോട്ട് അസാധുവാക്കുമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് ചട്ടലംഘനത്തെ തുടര്‍ന്ന് ഇമ്രാന്‍ ഖാന്റെ വോട്ട് അസാധുവാക്കുമെന്നാണ് പാക്ക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇമ്രാന്‍ ഖാന്‍ വോട്ട് ചെയ്യുന്ന വീഡിയോ എടുത്തിരുന്നു. എന്നാല്‍ രഹസ്യ ബാലറ്റ് സംവിധാനത്തില്‍ വോട്ടെടുപ്പ് നടക്കുന്ന പാക്കിസ്ഥാനില്‍ ഇത് ചട്ട ലംഘനമായാണ് കണക്കാക്കപ്പെടുന്നത്. സംഭവത്തെ പറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇമ്രാന്‍ ഖാന് നോട്ടീസ് അയക്കാന്‍ സാദ്ധ്യതയുണ്ടെന്നും ഡോണ്‍.കോം റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ പാക്കിസ്ഥാനില്‍ നടന്ന സ്‌ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ ക്വറ്റയിലാണ് സ്‌ഫോടനം നടന്നത്.

Top Stories
Share it
Top