ജി-7 സഖ്യത്തെ വിമര്‍ശിക്കുമ്പോള്‍ ഇന്ത്യയെ പരാമര്‍ശിച്ച് ഡൊണള്‍ഡ് ട്രംപ്

Published On: 11 Jun 2018 4:30 AM GMT
ജി-7 സഖ്യത്തെ വിമര്‍ശിക്കുമ്പോള്‍ ഇന്ത്യയെ പരാമര്‍ശിച്ച് ഡൊണള്‍ഡ് ട്രംപ്

വെബ്ഡസ്‌ക്: ഇറക്കുമതി താരിഫിന്റെ കാര്യത്തില്‍ യു.എസിനെ വന്‍സാമ്പത്തിക ശക്തികള്‍ കൊളളയടിക്കുന്നുവെന്നാരോപിച്ച് ജി-7 ഉച്ചകോടിയെ തളളികളഞ്ഞ ട്രംപ് തന്റെ രൂക്ഷവിമര്‍ശനത്തിനിടെ ഇന്ത്യയെ പരാമര്‍ശിച്ചതായി റിപ്പോര്‍ട്ട്.

''ഇത് വെറും ജി -7 അല്ല. നമുക്ക് ഇന്ത്യയെ എടുക്കാം. 100 ശതമാനമാണ് ഇന്ത്യയുടെ താരിഫ്. ഞങ്ങള്‍ ഒന്നും ചുമത്തുന്നില്ല. ഞങ്ങള്‍ക്ക് അത് ചെയ്യാനാകില്ല.'' ട്രംപ് പറഞ്ഞു. യു.എസിന് താല്‍പ്പര്യമില്ലാത്ത രാജ്യങ്ങളുമായുളള വ്യാപാരം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് സംസാരിക്കുന്നതിനിടയിലാണ് ട്രംപിന്റെ ഇന്ത്യയെ കുറിച്ചുളള പരാമര്‍ശം. ''എല്ലാവര്‍ക്കും കൊളളയടിക്കാനുളള പന്നിബാങ്കിനെ പോലെയാണ് ഞങ്ങള്‍'' ട്രംപ് പറഞ്ഞു. ജി-7 ഉച്ചകോടിയുടെ സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുക്കാതെ ഇറങ്ങിപോരുമ്പോളാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

Top Stories
Share it
Top