ഇന്ത്യയ്ക്ക് നല്‍കുന്ന പ്രത്യേക പരിഗണന അവസാനിപ്പിക്കും; മുന്നറിയിപ്പുമായി ഇറാന്‍

Published On: 2018-07-11 11:30:00.0
ഇന്ത്യയ്ക്ക് നല്‍കുന്ന പ്രത്യേക പരിഗണന അവസാനിപ്പിക്കും; മുന്നറിയിപ്പുമായി ഇറാന്‍

ന്യൂഡല്‍ഹി: ചബാര്‍ തുറമുഖ വികസനത്തിനുള്ള നിക്ഷേപം നടത്താമെന്ന വാഗ്ദാനം ഇന്ത്യ പൂര്‍ത്തീകരിക്കുന്നില്ലെന്ന് ഇറാന്റെ വിമര്‍ശനം. ഈ സഹചര്യത്തില്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുകയാണെങ്കില്‍ ഇന്ത്യയ്ക്ക് നല്‍കി വരുന്ന പ്രത്യേക പരിഗണന അവസാനിപ്പിക്കുമെന്നും ഇറാന്‍ ഡെപ്യൂട്ടി അംബാസിഡര്‍ പറഞ്ഞു.

''ചബാര്‍ തുറമുഖത്തിന്റെ വികസനത്തിവുമായി ബന്ധപ്പെട്ട് ഇന്ത്യ നിക്ഷേപ വാഗ്ദാനം പൂര്‍ത്തീകരിക്കാത്തത് നിര്‍ഭാഗ്യകരമാണ്. ഇതിന്റെ അനുബന്ധ ജോലികളും പൂര്‍ത്തീകരിച്ചിട്ടില്ല. ഈ വിഷയത്തില്‍ അടിയന്തര നടപടികള്‍ ഇന്ത്യ കൈകൊള്ളുമെന്നാണ് പ്രതീക്ഷ'', ഡെപ്യൂട്ടി അംബാസിഡര്‍ മൗസൂദ് റസ്വാനിയന്‍ റഹാഖി പറഞ്ഞു. അതേസമയം സൗദി അറേബ്യ, റഷ്യ, ഇറാഖ്, യു.എസ് എന്നിവിടങ്ങളില്‍ നിന്നായി എണ്ണ ഇറക്കുമതി ചെയ്താല്‍ ഇന്ത്യയ്ക്കുള്ള പരിഗണന അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്കും ഇറാനും അഫ്ഗാനിസ്ഥാനും മദ്ധ്യേഷ്യന്‍ രാജ്യങ്ങളുമായി വ്യാപാരം നടത്താനുള്ള സുവര്‍ണാവസരമായാണ് ചബാര്‍ തുറമുഖത്തെ വിലയിരുത്തിയിരുന്നത്. 2016 മെയിലാണ് ചബാര്‍ തുറമുഖവുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പിട്ടത്.

Top Stories
Share it
Top