ഡാം നിര്‍മിക്കാന്‍ ചൈനയെ അനുവദിച്ചാല്‍ നേപ്പാളില്‍ നിന്നും ഇന്ത്യ വൈദ്യുതി വാങ്ങില്ല

ന്യൂഡല്‍ഹി: ഡാം നിര്‍മിക്കാന്‍ അനുവദിച്ചാല്‍ നേപ്പാളില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങില്ലെന്ന് ഇന്ത്യ നേപ്പാളിന് മുന്നറിയിപ്പ് നല്‍കിയേക്കും....

ഡാം നിര്‍മിക്കാന്‍ ചൈനയെ അനുവദിച്ചാല്‍ നേപ്പാളില്‍ നിന്നും ഇന്ത്യ വൈദ്യുതി വാങ്ങില്ല

ന്യൂഡല്‍ഹി: ഡാം നിര്‍മിക്കാന്‍ അനുവദിച്ചാല്‍ നേപ്പാളില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങില്ലെന്ന് ഇന്ത്യ നേപ്പാളിന് മുന്നറിയിപ്പ് നല്‍കിയേക്കും. നേപ്പാള്‍ പ്രധാനമന്ത്രി കെ പി ഒലി ത്രിദിന സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തുമ്പോഴാണ് ഇന്ത്യ നിലപാട് അറിയിക്കുക. നേപ്പാളില്‍ സ്വാധീനമുണ്ടാക്കാന്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള മത്സരം ചൂടുപിടിക്കുന്നതിനിടെയാണിത്.

മധ്യപശ്ചിമ നേപ്പാളില്‍ 1,62,53,75,00,000 രൂപയുടെ ബുദ്ധി ഗണ്ടകി ഡാം നിര്‍മാണപദ്ധതിയാണ് ഇന്ത്യ-ചൈന വടംവലിക്ക് സുപ്രധാനകാരണം. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഈ പദ്ധതി ചൈനീസ് കമ്പനിയായ ഗെഷൂബ ഏറ്റെടുത്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പ്രചണ്ഡ നേപ്പാള്‍ പ്രധാനമന്ത്രിയായിരുന്ന സമയമായിരുന്നു ഇത്. നവംബറില്‍ ഷേര്‍ ബഹദൂര്‍ ദ്യൂബ അധികാരത്തിലേറിയതോടെ പദ്ധതി റദ്ദാക്കി. ചൈനീസ് കമ്പനിയെ കരാര്‍ ഏല്‍പിച്ചത് നേരായ രീതിയിലല്ലെന്നായിരുന്നു ദ്യൂബയുടെ നിരീക്ഷണം.

തുടര്‍ന്ന്, ഒലി നേപ്പാള്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റതോടെ പദ്ധതി വീണ്ടും ചൈനീസ് കമ്പനിയെ ഏല്‍പ്പിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. സൗത്ത് ചൈന മോണിങ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

Story by
Next Story
Read More >>