ഉറക്കഗുളിക നല്‍കി ബലാത്സംഗശ്രമം  ; ഇന്ത്യന്‍ യുവാവിന്  സിംഗപ്പൂരില്‍  ജയില്‍ ശിക്ഷ

വെബ്ഡസ്‌ക്: ബലാത്സംഗം ചെയ്യുന്നതിനായി യുവതിക്ക് ഉറക്ക ഗുളിക നല്‍കിയെന്ന കേസില്‍ ഇന്ത്യന്‍ യുവാവിന് സിംഗപ്പൂര്‍ കോടതി ജയില്‍ശിക്ഷ നല്‍കിയതായി പി.ടി.ഐ...

ഉറക്കഗുളിക നല്‍കി ബലാത്സംഗശ്രമം  ; ഇന്ത്യന്‍ യുവാവിന്  സിംഗപ്പൂരില്‍  ജയില്‍ ശിക്ഷ

വെബ്ഡസ്‌ക്: ബലാത്സംഗം ചെയ്യുന്നതിനായി യുവതിക്ക് ഉറക്ക ഗുളിക നല്‍കിയെന്ന കേസില്‍ ഇന്ത്യന്‍ യുവാവിന് സിംഗപ്പൂര്‍ കോടതി ജയില്‍ശിക്ഷ നല്‍കിയതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

28 കാരനായ അണ്ണാദുരൈ പ്രഭാകരനെയാണ് ഫ്‌ളാറ്റില്‍ കൂടെ താമസിച്ചിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയ കേസില്‍ ജയിലിലടക്കാന്‍ വിധിച്ചത്. ഏഴു വര്‍ഷമായി ഇയാള്‍ സിഗപ്പൂരില്‍ സ്വകാര്യ ടൂറിസ്റ്റ് ബസ് ഡ്രൈവറായി ജോലി ചെയ്തുവരികയാണ്.

ഫ്‌ളാറ്റില്‍ ഒരുമിച്ചു താമസിക്കുന്ന ഇന്ത്യന്‍ പൗരയായ 21-കാരിയെ ബലാത്സംഗം ചെയ്യണമെന്ന് നേരത്തെ തന്നെ യുവാവ് ആഗ്രഹിച്ചിരുന്നുവെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നതായും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് സിംഗപ്പൂര്‍ ഡോളര്‍ ഉപയോഗിച്ച് അണ്ണാദുരൈ ഉറക്ക ഗുളികയെന്ന കരുതുന്ന ടാബുകള്‍ വാങ്ങി യുവതിയുടെ വെളളകുപ്പിയില്‍ ഇട്ടുവെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

'' ഉറങ്ങുമ്പോള്‍ ലൈംഗികമായി ബന്ധപ്പെടാമെന്ന് കരുതി മയക്കുമരുന്ന് വാങ്ങി വെളളകുപ്പിയില്‍ കലര്‍ത്തുകയായിരുന്നു'' ന്യൂസ് ഏഷ്യ ചാനലിനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

പിന്നീട,് മുന്ന് ദിവസത്തിനു ശേഷം, ഡിസംബര്‍ 12-ന് യുവാവ് മറ്റൊരു ഗുളിക വാട്ടര്‍ ബോട്ടിലില്‍ ലയിപ്പിക്കുകയായിരുന്നു. വെളളം കുടിച്ചപ്പോള്‍ മാറ്റം തിരിച്ചറിഞ്ഞ യുവതി ബന്ധുക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് അണ്ണാദുരൈ ആണ് സംഭവത്തിനു പിറകിലെന്ന് ബോദ്ധ്യപ്പെടുകയായിരുന്നുവെന്ന് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, അണ്ണാദുരൈ പ്രഭാകരന്‍ കുറ്റം സമ്മതിച്ചാതായി കോടതി കണ്ടെത്തിയെന്നാണ് രേഖകള്‍ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഗുളിക ലയിപ്പിച്ച് വാട്ടര്‍ ബോട്ടില്‍ ഫ്‌ളാറ്റില്‍ നിന്നും കണ്ടെത്തി. വിശദ പരിശോധനയില്‍ സില്‍ഡനഫില്‍ എന്ന രാസപദാര്‍ത്ഥം അടങ്ങുന്ന ഗുളികയാണ് യുവാവ് ബോട്ടിലില്‍ മിശ്രണം ചെയ്തതെന്നു കണ്ടെത്താനായി.

കുറ്റം സമ്മതിച്ചതിനാല്‍ പ്രതിക്ക് കോടതി രണ്ട് വര്‍ഷവും 10 മാസവും തടവിനു വിധിച്ചു.

Story by
Read More >>