ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുഎസിൽ വെടിയേറ്റ് മരിച്ചു

Published On: 2018-07-08 03:15:00.0
ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുഎസിൽ വെടിയേറ്റ് മരിച്ചു

ഹൈദരാബാദ്: ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുഎസിലെ കന്‍സാസ് നഗരത്തില്‍ വെടിയേറ്റ് മരിച്ചു. തെലുങ്കാന സ്വദേശിയും മിസൗറി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയുമായ ശരത് കൊപ്പു (26) ആണ് മരിച്ചത്. കന്‍സാസ് സിറ്റിയിലെ റെസ്റ്റോറന്റില്‍വച്ച് പ്രാദേശിക സമയം വെള്ളിയാഴ്ച വൈകീട്ടാണ് ശരത്തിന് വെടിയേറ്റതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അക്രമികള്‍ ആരാണെന്നോ അവര്‍ക്ക് എങ്ങനെ രക്ഷപെടാന്‍ കഴിഞ്ഞുവെന്നോ വ്യക്തമല്ല. അഞ്ച് വെടിയൊച്ചകള്‍ കേട്ടതായി ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവം ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തെലങ്കാനയിലെ വാറങ്കല്‍ ജില്ലക്കാരനാണ് മരിച്ച ശരത്. ഹൈദരാബാദില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായി ജോലി ചെയ്തിരുന്ന ശരത് ഈവര്‍ഷമാണ് ജോലി ഉപേക്ഷിച്ച് അമേരിക്കയിലേത്തിയത്.

Top Stories
Share it
Top