ഇന്തൊനീഷ്യയില്‍  ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കു നേരെയുള്ള ആക്രമണം ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു

ജക്കാര്‍ത്ത: ഇന്തൊനീഷ്യയിലെ മൂന്നു ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കു നേരെ കുര്‍ബാനക്കിടെ നടന്ന ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ്...

ഇന്തൊനീഷ്യയില്‍  ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കു നേരെയുള്ള ആക്രമണം ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു

ജക്കാര്‍ത്ത: ഇന്തൊനീഷ്യയിലെ മൂന്നു ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കു നേരെ കുര്‍ബാനക്കിടെ നടന്ന ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. മൂന്ന് ആക്രമണങ്ങളിലായി 11പേര്‍ കൊല്ലപ്പെടുകയും. 41 പേര്‍ക്ക് പരിക്കേറ്റതായും ഐ.എസ് വാര്‍ത്താ ഏജന്‍സിയായ അമാഖ് പുറത്തുവിട്ട സന്ദേശത്തില്‍ പറയുന്നു.

ഇന്തോനേഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സുരാബായയില്‍ പ്രാദേശിക സമയം രാവിലെ ഏഴരയോടെയാണ് ആക്രമണമുണ്ടായത്. 10 മിനിറ്റിനുള്ളിലാണ് മൂന്ന് സ്ഥലങ്ങളില്‍ ആക്രമണം നടന്നത്.

ചാവേറുകളാണ് ആക്രമണം നടത്തിയതെന്ന് ഇന്തൊനീഷ്യ ഭരണകൂടം വ്യക്തമാക്കി. ഒരു കുടുംബത്തിലെ ഐഎസ് അനുഭാവികളായിരുന്ന ആറു പേരാണ് സ്‌ഫോടനങ്ങള്‍ക്കു പിന്നിലെന്നും അടുത്തിടെ സിറിയയില്‍ നിന്നു മടങ്ങിയെത്തിയ അഞ്ഞൂറോളം ഇന്തൊനീഷ്യന്‍ കുടുംബങ്ങളില്‍ ഒന്നായിരുന്നു ഇതെന്നും പോലീസ് പറഞ്ഞു

ആദ്യത്തെ പള്ളിയില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പള്ളിയുടെ ഗേറ്റിലേക്ക് ഇടിച്ചു കയറ്റിയത് ഗൃഹനാഥനാണ്. രണ്ടാമത്തെ പള്ളിയില്‍ അമ്മയും പന്ത്രണ്ടും ഒന്‍പതും പ്രായമുള്ള രണ്ടു പെണ്‍മക്കളുമാണ് ചാവേറായെത്തിയത്. മൂന്നാമത്തെ പള്ളിയിലേക്ക് ഇവരുടെ തന്നെ പതിനെട്ടും പതിനാറും വയസ്സുള്ള രണ്ട് ആണ്‍ കുട്ടികളും ആക്രമണത്തിനെത്തി.
തുടയില്‍ സ്‌ഫോടകവസ്തുക്കള്‍ കെട്ടിവച്ച് ബൈക്കിലായിരുന്നു ഇവര്‍ പള്ളിയിലെത്തിയതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.


അതേസമയം ഐഎസ് അനുഭാവമുള്ള ഇന്തൊനീഷ്യയിലെ ജെഎഡി ഗ്രൂപ്പിനെയാണു സംഭവത്തില്‍ പൊലീസ് സംശയിക്കുന്നത്. യുഎസ് ഭീകരസംഘടനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജെഎഡി ഇന്തൊനീഷ്യയില്‍ നിന്ന് ഒട്ടേറെ പേരെ ഐഎസിലേക്കു റിക്രൂട്ട് ചെയ്യുന്നുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. പള്ളികള്‍ക്കു ചുറ്റുമുള്ള പ്രദേശത്തു നിലവില്‍ കനത്ത സുരക്ഷയാണു സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യം ഇനിയും കൂടുമെന്നാണു സൂചനകള്‍.

Story by
Next Story
Read More >>