ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Published On: 2018-08-05 14:15:00.0
ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ലെമ്പോക്ക് : ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ ഏഴ് രേഖപ്പെടുത്തിയ, ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ലെമ്പോക്ക് മേഖലയാണു. ഭൗമോപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ താഴെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വ്വേ കണ്ടെത്തി. ഇതേ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ കടല്‍ തീരത്ത് നിന്ന് ഒഴിഞ്ഞ് പോകണമെന്ന് അധിക്യതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച്ച മേഖലയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 17 പേര്‍ മരിച്ചിരുന്നു. 2004 ല്‍ ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ കൊല്ലപ്പെട്ടത് രണ്ട് ലക്ഷത്തി ഇരുപതിനായിരത്തോളം ആളുകളാണു

Top Stories
Share it
Top