ഇന്തോനേഷ്യയില്‍ ഭൂകമ്പം: 10 മരണം, റിച്ചര്‍ സ്‌കെയിലില്‍ 6.4 അടയാളപ്പെടുത്തി

Published On: 29 July 2018 4:45 AM GMT
ഇന്തോനേഷ്യയില്‍ ഭൂകമ്പം: 10 മരണം, റിച്ചര്‍ സ്‌കെയിലില്‍ 6.4 അടയാളപ്പെടുത്തി

വെബ്ഡസ്‌ക്: ഇന്തോനേഷ്യയിലെ ലൊബോക് ദ്വീപില്‍ ഭൂചലനം. 10 പേര്‍ മരിച്ചതായി പ്രാഥമിക വിവരം. ഇന്നു രാവിലെ 6.47 നാണ് സംഭവം. (ഇന്ത്യന്‍ സമയം 5.17) പ്രഭവകേന്ദ്രം മറ്റാറാം സിറ്റിയിലാണെന്നാണ് റിപ്പോര്‍ട്ട്. 40 പേര്‍ക്ക് പരിക്കുണ്ടെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കാനിടയുണ്ടെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുളള റിപ്പോര്‍ട്ടുകള്‍.

ഭുകമ്പനത്തോടനുബന്ധിച്ച 12 ചെറുപ്രകമ്പനങ്ങളുണ്ടായതായി ഇന്തോനേഷ്യ കാലാവസ്ഥ വകുപ്പ് വക്താവ് അറിയിച്ചു.

Top Stories
Share it
Top