യു.എസ്. ഡോളര്‍ ബഹിഷ്‌കരിക്കാനൊരുങ്ങി ഇറാന്‍

ടെഹ്റാന്‍: സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ യുഎസ് ഡോളറിന് ബദലായി യൂറോ ഉപയോഗിക്കാന്‍ ഇറാന്‍ സര്‍ക്കാര്‍. ബുധനാഴ്ചയാണ് പുതിയ നയം...

യു.എസ്. ഡോളര്‍ ബഹിഷ്‌കരിക്കാനൊരുങ്ങി ഇറാന്‍

ടെഹ്റാന്‍: സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ യുഎസ് ഡോളറിന് ബദലായി യൂറോ ഉപയോഗിക്കാന്‍ ഇറാന്‍ സര്‍ക്കാര്‍. ബുധനാഴ്ചയാണ് പുതിയ നയം അവതരിപ്പിച്ചത്. ഇറാനുമായി നിലനില്‍ക്കുന്ന സംഘര്‍ഷത്തെ തുടര്‍ന്ന് അമേരിക്ക ഡോളര്‍ വിനിമയത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ പ്രതിസന്ധിയെ നേരിടാനും ഇറാനിയന്‍ റിയാലിന്റെ മൂല്യം ഇടിഞ്ഞടിനാല്‍ വിപണയിലുണ്ടായ തിരിച്ചടിയെ പ്രതിരോധിക്കാനുമാണ് ഇറാന്റെ പുതിയ നീക്കം.

മന്ത്രിസഭായോഗത്തില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും കമ്പനികളും റിയാല്‍- യൂറോ വിനിമയ രീതിയിലേക്ക് മാറണമെന്ന തീരുമാനമെടുത്തെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഐ. ആര്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. തീരുമാനം എന്ന് മുതല്‍ പ്രാവര്‍ത്തികമാകുമെന്ന് അറിയില്ലെങ്കിലും വ്യവസായികള്‍ മാറ്റത്തെ സ്വാഗതം ചെയ്തു. യൂറോ ഔദ്യോഗിക കറന്‍സിയാക്കുന്നതോടെ ഡോളറിന് റിയാലിനു മേലുള്ള സ്വാധീനം കുറയ്ക്കാം എന്നാണ് പൊതുവികാരം. നിലവില്‍ ഭൂരിഭാഗം കമ്പനികളും യൂറോ അടിസ്ഥാനമാക്കി വ്യാപാരം നടത്തുമ്പോളും വിലനിരക്കുകള്‍ റിയാല്‍- ഡോളര്‍ വിനിമയ നിരക്കില്‍ അവതരിപ്പിക്കേണ്ടി വരുന്നു.

ഡോളറിനെതിരെ റിയാലിന്റെ മൂല്യത്തില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ 50% ഇടിവാണുണ്ടായത്. ഇറാന്റെ ആണവ കരാറില്‍ അതൃപ്തിയുള്ള യു.എസ്. ഉപരോധങ്ങളും വിലക്കുകളും പ്രയോഗിച്ച് ഇറാനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. പിന്‍വലിച്ച ഉപരോധങ്ങള്‍ പുനഃ സ്ഥാപിക്കണമോയെന്ന് മെയ് 12ന് യുഎസ് തീരുമാനമെടുക്കും.

Story by
Read More >>