ഇറാനുമായുളള ആണവ കരാര്‍ യു.എസ് ഉപേക്ഷിക്കുമെന്ന് വിശ്വസിക്കുന്നു: മാക്രോണ്‍

സ്വകാര്യ കാരണങ്ങളാല്‍ ട്രംപ് ഇറാന്‍ ആണവ കരാറില്‍ നിന്നും ഒഴിയുമെന്നാണ് താന്‍ കരുതുന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാന്വല്‍ മാക്രോണ്‍.മൂന്ന് ദിവസത്തെ...

ഇറാനുമായുളള ആണവ കരാര്‍ യു.എസ് ഉപേക്ഷിക്കുമെന്ന് വിശ്വസിക്കുന്നു: മാക്രോണ്‍

സ്വകാര്യ കാരണങ്ങളാല്‍ ട്രംപ് ഇറാന്‍ ആണവ കരാറില്‍ നിന്നും ഒഴിയുമെന്നാണ് താന്‍ കരുതുന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാന്വല്‍ മാക്രോണ്‍.മൂന്ന് ദിവസത്തെ യു.എസ് സന്ദര്‍ശനത്തിന്റെ അവസാന ദിവസമാണ് മാക്രോണ്‍ ഈ പരാമര്‍ശം നടത്തിയത്.മെയ് 12 വരെ കാരാറില്‍ തീരുമാനമെടുക്കാന്‍ ട്രംപിന് സമയം മുണ്ടെന്നും്. ഇറാന്‍ ആണവായുധങ്ങള്‍ ഏറ്റെടുക്കുന്നത് തടയാന്‍ കരാറില്‍ നിന്നും പിന്‍മാറുന്നത് ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രംപിനെ കരാറില്‍ നിന്നും പിന്‍മാറ്റുകയെന്നതും മാക്രോണിന്റെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. കരാറില്‍ നിന്നും ഒഴിവാകുന്നത് വലിയ പ്രതിസദ്ധി സൃഷ്ടിക്കുമെന്നും അവര്‍ വിലയിരുത്തി.. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ പുതിയൊരു കൂട്ട്‌കെട്ട് ഉണ്ടാക്കാന്‍ താന്‍ ട്രംപിനോടൊപ്പം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശക്തമായൊരടിത്തറ ഉണ്ടെങ്കില്‍ മാത്രമെ ഒരു വലിയ കാരാര്‍ സാധ്യമാകു. ഇപ്പോഴത്തെ ഈ കരാര്‍ ഒരു ദുരന്തമായിരിക്കുമെന്നും. ഇറാന്‍ യെമന്‍, സിറിയ, മറ്റ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ എന്നിവയുമായി ഇറാന്‍ രഹസ്യ കാരാറുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളതും പിന്‍മാറാനുള്ള കാരണങ്ങളായി യു.എസ് കാണുന്നു.അമേരിക്ക, ഇറാന്‍, യൂറോപ്പ്, റഷ്യ, ചൈന, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ ഒപ്പുവെച്ച കരാര്‍ ലെബനീസ് ഷിയ മുസ്ലീം ഗ്രൂപ്പായ ഹെസ്ബുള്ള സായുധസംഘങ്ങള്‍ക്ക് പിന്തുണ നല്‍കുന്നില്ലെന്ന് യു.എസ് പറയുന്നു.

രാണ്ട് രാജ്യങ്ങളുടെ തലവന്‍മാര്‍ തമ്മില്‍ നടന്ന കുടിക്കാഴ്ചയിക്ക് വ്യപാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയെന്ന ലക്ഷ്യവുമുണ്ട്.
ഒറ്റപ്പെടല്‍, പിന്‍വാങ്ങല്‍, ദേശീയത എന്നിവ 'നമ്മുടെ ഭയത്തെ താല്‍ക്കാലികമായി പരിഹാരിക്കാനുള്ള മാര്‍ഗ്ഗമായി കാണാമെന്നും മാക്രോണ്‍ പറഞ്ഞു.

Story by
Read More >>