ആണവകരാര്‍; യൂറോപ്പിന് ഇറാന്റെ അന്ത്യശാസനം

ടെഹ്റാന്‍: ആണവ കരാറിന്റെ ഭാവി ചര്‍ച്ച ചെയ്യാന്‍ ഇറാന്‍ പ്രസിഡന്റ് യൂറോപ്പിലേക്ക്. 2015ലെ ആണവ കരാറില്‍ നിന്നും അമേരിക്ക പിന്മാറിയ സാഹചര്യത്തില്‍...

ആണവകരാര്‍; യൂറോപ്പിന് ഇറാന്റെ അന്ത്യശാസനം

ടെഹ്റാന്‍: ആണവ കരാറിന്റെ ഭാവി ചര്‍ച്ച ചെയ്യാന്‍ ഇറാന്‍ പ്രസിഡന്റ് യൂറോപ്പിലേക്ക്. 2015ലെ ആണവ കരാറില്‍ നിന്നും അമേരിക്ക പിന്മാറിയ സാഹചര്യത്തില്‍ യൂറോപ്പിന്റെ നിലപാടറിഞ്ഞ് കരാറിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുക എന്നതാവും ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുടെ ഉദ്ദേശം.

ഏഴു രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ആണവ കരാറില്‍ നിന്നും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏകപക്ഷീയ പിന്മാറിയതിനു പുറമെ ഇറാനു മേല്‍ സാമ്പത്തിക ഉപരോധവും പ്രയോഗിച്ചിരുു. ഇറാനുമായി വ്യാപാരത്തില്‍ ഏര്‍പ്പെടുന്ന മറ്റു രാജ്യങ്ങള്‍ക്കും വിലക്കു ബാധകമാകുമെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെ യുഎസിന്റെ സൗഹൃദ രാജ്യങ്ങളായ ഫ്രാന്‍സും ബ്രിട്ടനും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.


ഇറാനുമായുള്ള വ്യാവസായിക ബന്ധം തുടരുമെന്നും മിസൈല്‍ പദ്ധതിയടക്കം മദ്ധ്യേഷ്യയിലുള്ള അവരുടെ നീക്കങ്ങളില്‍ ഇടപെടില്ലെന്നും യൂറോപ്യന്‍ ശക്തികള്‍ വാക്കു തരണമെന്ന് ഇറാന്റെ ആത്മീയ നേതാവും രാഷ്ട്രീയ ശക്തിയുമായ അയത്തോല്ലാഹ് അലി ഖമേനി തന്റെ വെബ്സൈറ്റിലൂടെ ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ പ്രധാന വരുമാന സോത്രസ്സായ എണ്ണവിപണിയെ തകര്‍ക്കാന്‍ അമേരിക്ക ശ്രമിച്ചാല്‍ യൂറോപ്പ് സാമ്പത്തികവും രാഷ്ട്രീയവുമായ പിന്തുണ നല്‍കണമെന്നും ഖമേനിയുടെ കുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്.


യൂറോപ്യന്‍ ബാങ്കില്‍ നിന്നും സാമ്പത്തിക സഹായം ഉറപ്പു വരുത്തുകയെന്നതിനാണ് ഇറാന്‍ പ്രഥമ പരിഗണന നല്‍കുന്നത്. ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടന്‍ മുതലായ രാജ്യങ്ങളുമായി സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ അവരെ വിശ്വാസമില്ലെന്നും ഖമേനി പറഞ്ഞിരുന്നു.
അഥവാ യൂറോപ്യന്‍ യൂണിയന്‍ തങ്ങള്‍ നല്‍കിയ ഉറപ്പില്‍ നിന്നും പിന്നോക്കം പോയാല്‍ ആണവ കരാര്‍ അവസാനിക്കുമെന്നും ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്നും ഖമേനി വ്യക്തമാക്കി. ഇതിലൂടെ ആണവായുധം നിര്‍മ്മാണം ത്വരിതപ്പെടുത്തി ശത്രുക്കളെ പ്രതിരോധിക്കുക എന്നതാവും ഇറാന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രംപ് അധികാരത്തിലേറിയതിനു ശേഷം രണ്ടു വര്‍ഷം തുടര്‍ച്ചയായി അമേരിക്ക ഇറാന്‍ കരാറിനെ തള്ളി പറയുകയാണ്. ഇതിനെതിരെ യൂറോപ്പ് പാലിച്ചു വരുന്ന നിശബ്ദത ഇപ്പോള്‍ ഭജ്ഞിക്കണമെന്നും യു എസ് വിലക്കുകള്‍ക്കെതിരെ ഒറ്റക്കെട്ടാവണമെന്നും ഖമേനി വെബ്സൈറ്റിലൂടെ ആഹ്വാനം ചെയ്തു.

Story by
Read More >>