ഇറാനുമേല്‍ ഉപരോധം തുടരുമെന്ന് യു എസ്

ടെഹ്റാന്‍: ആണവകരാറില്‍ നിന്ന് പിന്മാറിയതിനു പിന്നാലെ യു.എസ് ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെന്ന യൂറോപ്യന്‍ യൂണിയന്‍ സമ്മര്‍ദം...

ഇറാനുമേല്‍ ഉപരോധം തുടരുമെന്ന് യു എസ്

ടെഹ്റാന്‍: ആണവകരാറില്‍ നിന്ന് പിന്മാറിയതിനു പിന്നാലെ യു.എസ് ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെന്ന യൂറോപ്യന്‍ യൂണിയന്‍ സമ്മര്‍ദം നിഷ്ഫലമാകുന്നു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ യൂറോപ്യന്‍ യൂണിയനയച്ച കത്തില്‍ ഇറാനെതിരായ ഉപരോധങ്ങള്‍ മാറ്റമില്ലാതെ തുടരുമെന്ന് വ്യക്തമാക്കി.

യു.എസിന് ഏതെങ്കിലും തരത്തില്‍ ഉപകാരപ്രദമാവുകയാണെങ്കില്‍ മാത്രം ഉപരോധങ്ങളില്‍ അയവുവരുത്തുമെന്നും കത്തില്‍ പറയുന്നു. ഇറാനുമായി ഊര്‍ജ്ജമേഖലയില്‍ കരാറിലേര്‍പ്പെട്ടിരിക്കുന്ന യൂറോപ്യന്‍ യൂണിയന് യു.എസ് വിലക്ക് തിരിച്ചടിയാവുകയാണ്. മാസങ്ങള്‍ കൊണ്ട് യൂറോപ്യന്‍ യൂണിയന് ശതകോടി ഡോളറിന്റെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ഇതെല്ലാം സൂചിപ്പിച്ച് ഇ.യു പ്രസിഡന്റ് ജീന്‍ക്ലോഡ് ജങ്കര്‍ കഴിഞ്ഞയാഴ്ച യു.എസിന് കത്തയച്ചിരുന്നു. എന്നാല്‍ ഉപരോധം പിന്‍വലിക്കുന്നതിനു പകരം കര്‍ശനമാക്കാനാണ് യു.എസ് തീരുമാനം.

2015ല്‍ ഒബാമാ ഭരണകാലത്ത് യു.എസ് അടക്കം ഏഴു രാജ്യങ്ങള്‍ ചേര്‍ന്നാണ് ഇറാന്‍ ആണവകരാറില്‍ ഒപ്പുവച്ചത്. എന്നാല്‍ 2017ല്‍ യു.എസ് പ്രസിഡന്റായി അധികാരമേറ്റതു മുതല്‍ കരാറിനെ എതിര്‍ത്ത ഡൊണാള്‍ഡ് ട്രംപ് മേയില്‍ അതില്‍നിന്നു പിന്മാറി. അതോടെ മുന്‍പ് യു.എസ് ഇറാനു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ വീണ്ടും നിലവില്‍ വരികയായിരുന്നു.


Read More >>