ഇറാനെതിരെയുളള യുദ്ധം എല്ലാ യുദ്ധങ്ങളുടേയും മാതാവ്; യുഎസിന് ഇറാന്റെ താക്കീത്

വെബ്ഡസ്‌ക്: ഇറാനെതിരെയുളള യുഎസിന്റെ യുദ്ധം എല്ലാ യുദ്ധങ്ങളുടേയും മാതാവാണെന്ന് ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റുഹാനി. ''അമേരിക്കന്‍ ജനത മനസിലാക്കണം...

ഇറാനെതിരെയുളള യുദ്ധം എല്ലാ യുദ്ധങ്ങളുടേയും മാതാവ്; യുഎസിന് ഇറാന്റെ താക്കീത്

വെബ്ഡസ്‌ക്: ഇറാനെതിരെയുളള യുഎസിന്റെ യുദ്ധം എല്ലാ യുദ്ധങ്ങളുടേയും മാതാവാണെന്ന് ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റുഹാനി. ''അമേരിക്കന്‍ ജനത മനസിലാക്കണം ഇറാനെതിരെയുളള യുദ്ധവും സമാധാനവും എല്ലാ യുദ്ധങ്ങളുടേയും സമാധാനത്തിന്റേയും മാതാവാണെന്ന്്.'' നയതന്ത്രണ രംഗത്തെ ഉദ്യോഗസ്ഥരുടെ ഒരു യോഗത്തിലാണ് റൂഹാനിയുടെ പ്രസ്താവന. ഇറാന്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഐആര്‍എന്‍എ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

തന്റെ പ്രസംഗത്തില്‍ ഇറാന്‍ പ്രസിഡണ്ട് ട്രംപിന് താക്കീത് നല്‍കിയതായും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ''സിംഹത്തിന്റെ വാലില്‍ കളിക്കരുത്. കാരണം നിങ്ങള്‍ എന്നന്നേക്കുമായി ദു:ഖിക്കേണ്ടിവരും'' റൂഹാനി ട്രംപിന് താക്കീത് നല്‍കി. ഇറാനുമായി യുഎസ് മുന്‍ പ്രസിഡണ്ട് ഒബാമയുണ്ടാക്കിയ സമാധാന കരാര്‍ റദ്ദാക്കിയതായി ട്രംപിന്റെ പ്രഖ്യാപനം വന്ന ആഴ്ച്ചകള്‍ക്ക് ശേഷമാണ് റുഹാനിയുടെ പ്രസ്താവന.

Story by
Read More >>