ഐഎസിനുമേല്‍ വിജയം പ്രഖ്യാപിച്ചശേഷം ഇറാഖ് ആദ്യമായി പോളിങ് ബൂത്തിലേക്ക് 

Published On: 2018-05-12 07:30:00.0
ഐഎസിനുമേല്‍ വിജയം പ്രഖ്യാപിച്ചശേഷം ഇറാഖ് ആദ്യമായി പോളിങ് ബൂത്തിലേക്ക് 

ബഗ്ദാദ്: ഇറാഖില്‍ ഇന്ന് പൊതുതിരഞ്ഞെടുപ്പ്. ഐഎസിനു മേല്‍ രാജ്യം വിജയം പ്രഖ്യാപിച്ചതിനുശേഷം നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പാണിത്. പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ ഭരണം തുടരണോയെന്ന കാര്യത്തില്‍ ജനങ്ങളുടെ ഹിതപരിശോധനയായാണ് തിരഞ്ഞെടുപ്പിനെ പലരും നോക്കിക്കാണുന്നത്.
അഴിമതി, സുരക്ഷ, ദാരിദ്ര്യം, ഇറാന്റെ സ്വാധീനം, രാജ്യത്തെ യുഎസ് സൈന്യത്തിന്റെ ഭാവി എന്നിവയായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ സുപ്രധാനവിഷയങ്ങള്‍. 87 രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നായി 6990 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 25 ശതമാനം വനിതാ സംവരണമുണ്ട്. 2011 വനിതാ സ്ഥാനാര്‍ഥികളാണ് മത്സരത്തിനുള്ളത്. ഒന്‍പതു സീററുകള്‍ ന്യൂനപക്ഷങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുകയാണ്.

ശിയാ ഭൂരിപക്ഷ രാജ്യമായ ഇറാഖില്‍ സുന്നി, ശിയ, ശിയ-കുര്‍ദ് സഖ്യങ്ങള്‍ എന്നിവരാണ് സുപ്രധാന രാഷ്ട്രീയ ശക്തികള്‍. രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഇതാദ്യമായി ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ചാണ് ഇറാഖില്‍ ഇത്തവണ വോട്ടെടുപ്പ് നടക്കുന്നത്. രണ്ടുദിവസത്തിനകം ഫലം പുറത്തുവിടും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.


Top Stories
Share it
Top