കശ്മീരടക്കമുള്ള തര്‍ക്ക വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് പാക് സൈനികമേധാവി

Published On: 2018-04-16 04:30:00.0
കശ്മീരടക്കമുള്ള തര്‍ക്ക വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് പാക് സൈനികമേധാവി

ഇസ്ലാമാബാദ്: കശ്മീരടക്കമുള്ള ഇന്ത്യ-പാക് തര്‍ക്ക വിഷയങ്ങള്‍ സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് പാക് കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ. കാകൂള്‍ സൈനിക അക്കാദമിയില്‍ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ബജ്‌വ.

പാക് സായുധസേനാ മാധ്യമ വിഭാഗമായ ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. കശ്മീരില്‍ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് തങ്ങളുടെ ശ്രമം. മാറ്റു രാജ്യങ്ങളുമായും അയല്‍ക്കാരുമായും നല്ല ബന്ധം പുലര്‍ത്താന്‍ ഞങ്ങളാഗ്രഹിക്കുന്നു. അതേസമയം, സമാധാനത്തിനു വേണ്ടിയുള്ള ശ്രമം പാകിസ്താന്റെ ബലഹീനതയല്ലെന്നും ഏതുവിധത്തിവുള്ള ഭീഷണികള്‍ നേരിടാനും പാക് സൈന്യം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പാക്മണ്ണില്‍ നിന്നും തീവ്രവാദവും ഭീകരതയും ഇല്ലാതാക്കുക എന്നതാണ് തങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്നും ബജ്‌വ കൂട്ടിച്ചര്‍ത്തു.

Top Stories
Share it
Top