സഖാവ് ജാക്ക് മാ; അലിബാബ സ്ഥാപകന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വമെന്ന് റിപ്പോര്‍ട്ട്

പീപ്പിള്‍സ് ഡെയ്ലി ലിസ്റ്റില്‍ ബായിഡു മേധാവി റോബിന്‍ ലി, ടെന്‍സെന്റ് ഹോള്‍ഡിംഗ് ലിമിറ്റഡ് മേധാവി പോണി മാ എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്. ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ യുഎസ് കുത്തക കമ്പനികള്‍ക്കിടയില്‍ 1999 ലാണ് ആലിബാബ എന്ന സംരഭവുമായി ചൈനീസ് സംരഭകനായ ജാക്ക് മാ കടന്നുവരുന്നത്.

സഖാവ് ജാക്ക് മാ; അലിബാബ സ്ഥാപകന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വമെന്ന് റിപ്പോര്‍ട്ട്

ബെയ്ജിങ്: ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ അലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ് ലിമിറ്റഡിന്റെ സ്ഥാപകന്‍ ജാക്ക് മാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമെന്ന് ചൈനീസ് ഔദ്യോഗിക മാദ്ധ്യമായ പീപ്പ്ള്‍സ് ഡെയ്ലി. രാജ്യത്തെ സാമ്പത്തിക നവീകരണ പ്രക്രിയകളില്‍ പ്രധാന പങ്കുവഹിച്ച 100 പേരുടെ പട്ടികയിലാണ് മായെ കമ്മ്യൂണിസ്റ്റുകാരനെന്ന് വിശേഷിപ്പിക്കുന്നത്. ഫോബ്‌സിന്റെ കണക്കു പ്രകാരം ലോകത്തെ അതി സമ്പന്നനാണ് ജാക് മാ. ഫോര്‍ബ്‌സ് മാസികയുടെ കവര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ചൈനാക്കാരന്‍ കൂടിയാണ് അദ്ദേഹം. എന്നാണ് മാ അംഗത്വമെടുത്തത് എന്ന് പത്രം പറയുന്നില്ല.

അതേസമയം, പാര്‍ട്ടി അംഗത്വത്തോട് പ്രതികരിക്കാന്‍ ആലിബാബ ഗ്രൂപ്പ് തയ്യാറായില്ല. രാഷ്ട്രീയ ബന്ധങ്ങള്‍ കമ്പനിയുടെ വ്യാപാര താത്പര്യങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി.

പീപ്പിള്‍സ് ഡെയ്ലി ലിസ്റ്റില്‍ ബായിഡു മേധാവി റോബിന്‍ ലി, ടെന്‍സെന്റ് ഹോള്‍ഡിംഗ് ലിമിറ്റഡ് മേധാവി പോണി മാ എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്. ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ യുഎസ് കുത്തക കമ്പനികള്‍ക്കിടയില്‍ 1999 ലാണ് ആലിബാബ എന്ന സംരഭവുമായി ചൈനീസ് സംരഭകനായ ജാക്ക് മാ കടന്നുവരുന്നത്. ജീവനക്കാരോടും ഉപഭോക്താക്കളോടും ശക്തമായ പ്രതിബദ്ധത പുലര്‍ത്തിയ വ്യാപാരി കൂടിയാണ് അദ്ദേഹം.

Read More >>