ജപ്പാനില്‍ ഭൂചലനം: മൂന്ന് മരണം

Published On: 18 Jun 2018 5:15 AM GMT
ജപ്പാനില്‍ ഭൂചലനം: മൂന്ന് മരണം

ടോക്കിയോ: ജപ്പാനിലെ ഒസാകയില്‍ ഉണ്ടായ ശക്തമായ ഭൂചലത്തില്‍ മൂന്ന് പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. രാവിലെ എട്ട് മണിയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. അതേസമയം, സുനാമി സാധ്യതയല്ലെന്നും ആണവ നിലയങ്ങള്‍ക്ക് ഭീഷണിയില്ലെന്നും അധികൃതര്‍ അറിയിച്ചു. ബുള്ളറ്റ് ട്രെയിന്‍ ഉള്‍പ്പെടെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഒന്നരലക്ഷത്തിലേറെ വീടുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. തുടര്‍ചലനങ്ങളുണ്ടായതിനെ തുടര്‍ന്നു പ്രദേശത്തു ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വീടുകള്‍ തകരാനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം സൂചിപ്പിച്ചു.

Top Stories
Share it
Top