ജപ്പാന്റെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടു

ടോക്കിയോ: ബഹിരാകാശത്തേക്കുള്ള ജപ്പാന്റെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടു. ജപ്പാനിലെ ഇന്റര്‍സ്റ്റെല്ലര്‍ ടെക്‌നോളജീസ് നിര്‍മ്മിച്ച...

ജപ്പാന്റെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടു

ടോക്കിയോ: ബഹിരാകാശത്തേക്കുള്ള ജപ്പാന്റെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടു. ജപ്പാനിലെ ഇന്റര്‍സ്റ്റെല്ലര്‍ ടെക്‌നോളജീസ് നിര്‍മ്മിച്ച എംഎംഒ-2 എന്ന റോക്കറ്റാണ് വിക്ഷേപണം ചെയ്ത് നിമിഷനേരം കൊണ്ട് പൊട്ടിത്തെറിച്ചത്.

പ്രശസ്ത ഇന്റര്‍നെറ്റ് ദാതാവായ ലൈവ്ഗൂറിന്റെ സ്ഥാപകനായ ടാകഫുമി ഹോറിയുടെ ഉടമസ്ഥതയിലുള്ളതാണ് ഇന്റര്‍സ്റ്റെല്ലര്‍ ടെക്‌നോളജീസ്. ദക്ഷിണ ഹൊക്കുയ്ഡോയിലെ തൈക്കിയിലെ പരീക്ഷണശാലയില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. 100 കിലോമീറ്റര്‍ വരെ നിരീക്ഷണ വസ്തുക്കള്‍ കൊണ്ടുപോകാന്‍ സാധിക്കുന്ന റോക്കറ്റാണ് എംഎംഒ-2.ടെലിവിഷനില്‍ നിന്ന് ലഭിച്ച ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ 10 മീറ്റര്‍ സഞ്ചരിച്ചതിന്ശേഷമാണ് റോക്കറ്റ് പൊട്ടിത്തെറിച്ചത്. സ്ഫോടനശേഷം പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Story by
Next Story
Read More >>