അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു

Published On: 2018-06-02 10:30:00.0
അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കിഴക്കന്‍ കാബുളിനടുത്തുള്ള ബെനിസര്‍ ഏരിയയില്‍ പുരാവസ്തു വകുപ്പിന്റെ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

സ്‌ഫോടനത്തില്‍ കാര്‍ ഡ്രൈവറിനും രണ്ട് പുരാവസ്തു ഗവേഷകർക്കുമാണ് ഗുരുതരമായി പരിക്കേറ്റതെന്ന് അഫ്ഗാന്‍ വിവരസാങ്കേതിക മന്ത്രാലയം വക്താവ് മുഹമ്മദ് സാബിര്‍ മൊഹമ്മദ് പറഞ്ഞു. എന്നാല്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്ഥാനിലെ ലോഗര്‍ പ്രവിശ്യയിലേക്ക് പോകുകയായിരുന്നു പുരാവസ്തു ഗവേഷകർ. ഇവരുടെ വാഹനത്തിന് നേരെയാണ് സ്‌ഫോടനം നടന്നത്.

Top Stories
Share it
Top