കാബൂളില്‍ ഇരട്ടച്ചാവേറാക്രമണം; 25 പേര്‍ കൊല്ലപ്പെട്ടു  

Published On: 2018-04-30 07:45:00.0
കാബൂളില്‍ ഇരട്ടച്ചാവേറാക്രമണം; 25 പേര്‍ കൊല്ലപ്പെട്ടു  

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ഇരട്ടച്ചാവേറാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെടുകയും 45 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ എഫ്ഫി വാര്‍ത്താ ഏജന്‍സിയുടെ ചീഫ് ഫോട്ടോഗ്രാഫര്‍ ഷാ മറൈയും ഉള്‍പ്പെടും. ആദ്യ സ്ഫോടനത്തിന്റെ ചിത്രങ്ങളെടുക്കുന്നതിനിടെ സംഭവിച്ച രണ്ടാമത്തെ സ്ഫോടനത്തിലാണ് ഷാ കൊല്ലപ്പെട്ടുന്നത്. സമീപത്തുണ്ടായിരുന്ന മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top Stories
Share it
Top