ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മരണം: കൊലയാളിയെ കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് 10,000ഡോളര്‍ വാഗ്ദാനം

കന്‍സാസ്: ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുഎസില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റവാളിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് കന്‍സാസ് പോലീസ് 10,000 യുഎസ് ഡോളര്‍...

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മരണം: കൊലയാളിയെ കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് 10,000ഡോളര്‍ വാഗ്ദാനം

കന്‍സാസ്: ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുഎസില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റവാളിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് കന്‍സാസ് പോലീസ് 10,000 യുഎസ് ഡോളര്‍ പാരതോഷികം പ്രഖ്യാപിച്ചു. കുറ്റവാളിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് പോലീസ് ഇക്കാര്യം പറഞ്ഞത്

കന്‍സാസ് സിറ്റിയിലെ റെസ്റ്റോറന്റില്‍വച്ച് പ്രാദേശിക സമയം വെള്ളിയാഴ്ച വൈകീട്ടാണ് ശരത്തിന് വെടിയേറ്റതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമികള്‍ ആരാണെന്നോ അവര്‍ക്ക് എങ്ങനെ രക്ഷപെടാന്‍ കഴിഞ്ഞുവെന്നോ വ്യക്തമല്ല.

അഞ്ച് വെടിയൊച്ചകള്‍ കേട്ടതായി ദൃക്സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവം ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെലങ്കാനയിലെ വാറങ്കല്‍ ജില്ലക്കാരനാണ് മരിച്ച ശരത്. ഹൈദരാബാദില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയറായി ജോലി ചെയ്തിരുന്ന ശരത് ഈവര്‍ഷമാണ് ജോലി ഉപേക്ഷിച്ച് അമേരിക്കയിലേത്തിയത്.<

>

Story by
Next Story
Read More >>