കുച്ച്‌ബോട്‌ല വധം: പ്രതിക്ക് ജീവപര്യന്തം

കാന്‍സാസ്: ഇന്ത്യന്‍ വംശജന്‍ ശ്രീനിവാസ് കുച്ച്‌ബോട്‌ലയെ അമേരിക്കയില്‍ കൊലപ്പെടുത്തിയ കേസില്‍ യുഎസ് നാവിക ഉദ്യോഗസ്ഥന്‍ ആദം ഡബ്ലൂ പുരിന്‍ടണിന്...

കുച്ച്‌ബോട്‌ല വധം: പ്രതിക്ക് ജീവപര്യന്തം

കാന്‍സാസ്: ഇന്ത്യന്‍ വംശജന്‍ ശ്രീനിവാസ് കുച്ച്‌ബോട്‌ലയെ അമേരിക്കയില്‍ കൊലപ്പെടുത്തിയ കേസില്‍ യുഎസ് നാവിക ഉദ്യോഗസ്ഥന്‍ ആദം ഡബ്ലൂ പുരിന്‍ടണിന് ജീവപര്യന്തം. ശ്രീനിവാസിന്റെ സുഹൃത്തിനെ വധിക്കാന്‍ ശ്രമിച്ചതിനുള്ള ശിക്ഷയും ഇയാള്‍ അനുഭവിക്കണം. കാന്‍സാസിലെ ഫെഡറല്‍ ജഡ്ജിയാണ് കേസിലെ നിര്‍ണായക വിധി പ്രസ്താവിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇയാള്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 22നാണ് കന്‍സാസ് സിറ്റിക്ക് സമീപത്തുവെച്ചാണ് ശ്രീനിവാസിനെ വെടിവെച്ചു കൊന്നത്. സംഭവത്തില്‍ സുഹൃത്തിന് ഗുരുതര പരിക്കേറ്റിരുന്നു. ഇരുവരോടും അമേരിക്ക വിട്ടുപോകാന്‍ പറഞ്ഞായിരുന്നു ആക്രമണം.

Story by
Read More >>