ഇന്ന് മെയ് അഞ്ച്; കാള്‍ മാക്‌സിന്റെ ജന്മദിനം

Published On: 5 May 2018 5:00 AM GMT
ഇന്ന് മെയ് അഞ്ച്; കാള്‍ മാക്‌സിന്റെ ജന്മദിനം

വെബ് ഡസ്‌ക്‌: 200 വര്‍ഷം മുമ്പ് ഒരു മെയ് അഞ്ചിനാണ് ലോകത്തെ സ്വാധീനിച്ച ഈ അപൂര്‍വ്വ മനുഷ്യസ്‌നേഹി ജര്‍മ്മനിയിലെ ട്രയറില്‍ പിറവി എടുത്തത്. ട്രയറിലെ ജനങ്ങള്‍ ഈ ആഴ്ച്ചയുടെ മുഴുക്കെ ആഘോഷതിമര്‍പ്പിലാണ്. കമ്മ്യൂണിസ്റ്റ് മാനിഫസ്‌റ്റോവിലൂടെ ലോകത്തെ രൂപപെടുത്തിയ ദാര്‍ശനികന്റെ പിറന്നാള്‍ ജനം ആഘോഷിക്കുന്നത് 'ദാസ് ക്യാപിറ്റല്‍' എന്ന പേരിട്ട പ്രത്യേക വയിന്‍ നുണഞ്ഞുകൊണ്ടാണ്.

മാക്‌സിന്റെ 500 ചുവന്ന പ്രതിമകളും സ്ഥാപിച്ച് അദ്ദേഹത്തിന്റെ മഹത് വചനകള്‍ കൊത്തിവെച്ച് ട്രയറില്‍ അലങ്കരിച്ചിട്ടുണ്ട്. പിറന്നാള്‍ ദിനം അനാഛാദനം ചെയ്യാന്‍ മാക്‌സിന്റെ വലിയ പ്രതിമ ചൈനയും രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.

ചൈനയില്‍ മാക്‌സിന്റെ പിറന്നാള്‍ ആഘോഷത്തെ ദേശീയ കമ്മ്യൂണിസറ്റ് പാരമ്പര്യത്തിന്റെ ഉയിര്‍പ്പിനുവേണ്ടി ഉപയോഗിക്കാനാണ് പ്രസിഡണ്ട് ഷി ജിന്‍പ്പിങ് ശ്രമിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ''മാക്‌സിസം എന്ന സത്യത്തിന്റെ ശക്തി'' മനസിലാക്കണമെന്ന് ഏപ്രില്‍ 23 ന് ചേര്‍ന്ന പോളിറ്റ് ബ്യുറോവില്‍ ഷി ആവശ്യപ്പെട്ടിരുന്നു. കമ്മ്യുണിസ്റ്റ് മാനിഫസ്റ്റോയുടെ സത്ത തിരിച്ചറിയാനും അദ്ദേഹം അന്ന്് ആഹ്വാനം ചെയ്തു.

'മാക്‌സ് ശരി'യാണെന്ന് ഡോക്യുമെന്ററി പരമ്പര പിറന്നാള്‍ വാരത്തില്‍ ചൈനയുടെ ദേശീയ ടെലിവിഷന്‍ ചാനല്‍ പ്രക്ഷേപണം ചെയ്തുവരുന്നു. മാക്‌സിന്റെ ജന്മഗ്രാമം ട്രയറില്‍ ആഘോഷങ്ങള്‍ക്ക്‌ ചൈന ഫണ്ട് നല്‍കുകയും പ്രത്യേക പ്രതിമകള്‍ അനാഛാദനം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Top Stories
Share it
Top