ആണവ നിരായുധീകരണത്തിന് തയ്യാറെന്ന് കിംങ് ജോങ് ഉന്‍

ബെയ്ജിങ്: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ചൈനീസ് സന്ദര്‍ശനത്തെ കുറിച്ച ഊഹാപോഹങ്ങള്‍ക്ക് വിരാമം. കിം ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ്ങുമായി...

ആണവ നിരായുധീകരണത്തിന് തയ്യാറെന്ന് കിംങ് ജോങ് ഉന്‍

ബെയ്ജിങ്: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ചൈനീസ് സന്ദര്‍ശനത്തെ കുറിച്ച ഊഹാപോഹങ്ങള്‍ക്ക് വിരാമം. കിം ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ്ങുമായി കൂടിക്കാഴ്ച നടത്തിയതായി സ്ഥിരീകരിച്ചു. സന്ദര്‍ശനത്തിനിടെ കിം ആണവനിരായുധീകരണത്തിന് പ്രതിജ്ഞയെടുത്തതായി ചൈന അറിയിച്ചു.

ഔപചാരികമായ സന്ദര്‍ശനമായിരുന്നെന്ന് കിം ജോങ് ഉന്‍ അറിയിച്ചു. തന്റെ ആദ്യ വിദേശ പര്യടനം ചൈനയിലേക്കായിരിക്കുമെന്ന കാര്യത്തില്‍ ഒരു സംശയത്തിന്റെ ആവശ്യമേ ഇല്ലായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷി ജിങ് പിങ്ങുമായി കൂടിക്കാഴ്ച നടത്തിയെന്നും രണ്ടു പാര്‍ട്ടികളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങളിലെയും ആഭ്യന്തര പ്രശ്നങ്ങളും കൊറിയന്‍ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതും ചര്‍ച്ചയായെന്നും കിംജോങ് ഉന്‍ കൂട്ടിച്ചേര്‍ത്തു.

2011ല്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായി നടത്തുന്ന വിദേശ സന്ദര്‍ശനമാണ് കിമ്മിന്റേത്. ചിരവൈരികളായ ദക്ഷിണ കൊറിയ, യു.എസ് രാജ്യങ്ങളുമായി ചര്‍ച്ച നടത്താനിരിക്കുകയാണ് ഉത്തര കൊറിയ. ആണപരീക്ഷണത്തെ തുടര്‍ന്ന് യു.എസ് ഉള്‍പെടെയുള്ള രാജ്യങ്ങള്‍ എതിര്‍ത്തപ്പോള്‍ ചൈനയാണ് ഉത്തരകൊറിയക്കൊപ്പം നിന്നത്.

Read More >>