സുസ്ഥിര സമാധാനം കിം-ട്രംപ് കൂടിക്കാഴ്ച്ച നാളെ സിംഗപ്പൂരില്‍

വെബ്ഡസ്‌ക്: ഉത്തര കൊറിയന്‍ ആണവപദ്ധതിയുടെ ഭാവി നിര്‍ണ്ണയിക്കുന്ന ചര്‍ച്ചകള്‍ക്കായി യു.എസ് പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ്...

സുസ്ഥിര സമാധാനം കിം-ട്രംപ് കൂടിക്കാഴ്ച്ച നാളെ സിംഗപ്പൂരില്‍

വെബ്ഡസ്‌ക്: ഉത്തര കൊറിയന്‍ ആണവപദ്ധതിയുടെ ഭാവി നിര്‍ണ്ണയിക്കുന്ന ചര്‍ച്ചകള്‍ക്കായി യു.എസ് പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉനും സിംഗപ്പൂരിലെത്തി. ചരിത്രപരമായ കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കുന്നതിനായി ഇരു നേതാക്കളും രണ്ട് ദിവസം മുമ്പ് തന്നെ എത്തി.

സമാധാനം നിലനിര്‍ത്തുന്നതിന് സ്ഥിരവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ ഒരു സംവിധാനം ഉണ്ടാക്കുകയായിരിക്കും ചര്‍ച്ചയുടെ ലക്ഷ്യമെന്ന് ഉത്തര കൊറിയന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രി റി യങ് -ഹോ പ്രതിരോധ മന്ത്രി നോ കാങ് ചോള്‍ കിമ്മിന്റെ സഹോദരി കിം യോ ജങ് എന്നിവര്‍ കിം ജോങിനൊപ്പമുണ്ടെന്നും വാര്‍ത്ത ഏജന്‍സി അറിയിച്ചു.

യു.എസ് പ്രസിഡണ്ട് സിംഗപ്പൂരിലെ ചാങി എയര്‍ പോര്‍ട്ടിലാണ് ലാന്‍ഡ് ചെയ്തത്. അമേരിക്കന്‍ എയര്‍ ഫോഴ്‌സ് വണിലാണ് ട്രംപ് എത്തിയത്. സിംഗപ്പൂര്‍ വിദേശകാര്യമന്ത്രി വിവിന്‍ ബാലകൃഷ്ണന്‍ അദ്ദേഹത്തെ വരവേറ്റു. സിംഗപ്പൂരില്‍ എത്തിയ ട്രംപ് ജി.7 രാജ്യങ്ങളുടെ ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തളളി. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൊഡിയോ യു.എസിനെ വഞ്ചിച്ചതായും ട്രംപ് പറഞ്ഞു.

Story by
Read More >>