കൊറിയന്‍ പെനിസുലയില്‍ ആണവാ നിരായുധീകരണം ഉറപ്പാക്കുമെന്ന് ഉത്തര കൊറിയ

Published On: 2018-04-27 11:00:00.0
കൊറിയന്‍ പെനിസുലയില്‍ ആണവാ നിരായുധീകരണം ഉറപ്പാക്കുമെന്ന് ഉത്തര കൊറിയ

സോള്‍: കൊറിയന്‍ പെനിസുലയില്‍ ആണവ നിരായുധീകരണം ഉറപ്പാക്കാന്‍ ശ്രമിക്കുമെന്ന് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. കൊറിയന്‍ രാഷ്ട്ര തലവന്‍മാരുടെ ചര്‍ച്ചയ്ക്ക് ശേഷം ഇരു രാജ്യതലവന്‍മാരും ഒപ്പിട്ട പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. മേഖലയില്‍ സ്ഥിര സമാധാനം ഉറപ്പാക്കാന്‍ ഇരു രാജ്യങ്ങളും കരാറിലെത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു. നൂറ്റണ്ടുകള്‍ക്ക് ശേഷമാണ് ഇരു രാജ്യ തലവന്‍മാരും കൂടിക്കാഴ്ച നടത്തുന്നത്.

ആയുധങ്ങള്‍ കുറയ്ക്കാനും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുതാപരമായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും കൂടിക്കാഴ്ചയില്‍ തീരുമാനമായി. കൊറിയന്‍ അതിര്‍ത്തിയിലെ സൈനിക മുക്ത മേഖലയായ പെന്‍മുങ്‌ജോങ്ങിലെത്തിയ കിം ജോങ് ഉന്നിനെ സ്വീകരിക്കാന്‍ മൂണ്‍ ജോ ഇന്‍ എത്തിയിരുന്നു.

Top Stories
Share it
Top