കിം ജോങ് ഉന്‍ ദക്ഷിണകൊറിയയില്‍; കൊറിയന്‍ ഉച്ചകോടിക്ക് ഇന്ന് തുടക്കം

സോള്‍: 1953ലെ കൊറിയന്‍ യുദ്ധത്തിനുശേഷം ദക്ഷിണകൊറിയയില്‍ പ്രവേശിക്കുന്ന ആദ്യ ഉത്തരകൊറിയന്‍ നേതാവെന്ന ചരിത്രം കുറിച്ച് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ്...

കിം ജോങ് ഉന്‍ ദക്ഷിണകൊറിയയില്‍; കൊറിയന്‍ ഉച്ചകോടിക്ക് ഇന്ന് തുടക്കം

സോള്‍: 1953ലെ കൊറിയന്‍ യുദ്ധത്തിനുശേഷം ദക്ഷിണകൊറിയയില്‍ പ്രവേശിക്കുന്ന ആദ്യ ഉത്തരകൊറിയന്‍ നേതാവെന്ന ചരിത്രം കുറിച്ച് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ദക്ഷിണകൊറിയയിലെത്തി. പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കൊറിയന്‍ ഉച്ചകോടിക്ക് ഇന്ന് തുടക്കം അവസരത്തിലാണിത്. അതിര്‍ത്തിയില്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ ഹസ്തദാനം നല്‍കി ഉന്നിനെ സ്വീകരിച്ചു.

ദക്ഷിണകൊറിയന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചശേഷം ഉന്‍ മൂണിനെ തിരിച്ച് ഉത്തരകൊറിയയില്‍ പ്രവേശിക്കാന്‍ ക്ഷണിച്ചത് ഏവരിലും കൗതുകമുണര്‍ത്തി. മൂണും ഉന്നും പരസ്പരം കൈകോര്‍ത്ത് ഉത്തരകൊറിയന്‍ അതിര്‍ത്തിയിലേക്ക് കടക്കുകയും മറ്റൊരു ചരിത്രത്തിന് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന്് ദക്ഷിണകൊറിയന്‍ അതിര്‍ത്തിയിലേക്ക് തന്നെ തിരിച്ചു വന്നു.

ഉച്ചകോടിയില്‍ ഒരു തുറന്ന ചര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് ഉന്‍ പ്രതികരിച്ചു. ആണവായുധങ്ങളുമായി ബന്ധപ്പെട്ടും സമാധാനക്കരാറുമായി ബന്ധപ്പെടുത്തിയും ചര്‍ച്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതായി ഉത്തരകൊറിയ പ്രഖ്യാപിച്ചെങ്കിലും അക്കാര്യത്തില്‍ പലരും പ്രത്യാശ പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ കിം വാക്കു പാലിക്കുമോ എന്നതുമായി ബന്ധപ്പെട്ടും ചര്‍ച്ചകള്‍ വരാന്‍ സാധ്യതയുണ്ട്.

Story by
Read More >>