ജാദേവ്‌ കേസ്: ഇന്ത്യയുടെ വാദം പ്രതിരോധിക്കുന്നതിന് പാക് വിണ്ടും ഹരജി നല്‍കും

വെബ്ഡസ്‌ക്: ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷന്‍ ജാദേവിനെ ജയിലിലടച്ച് വധശിക്ഷക്ക് വിധിച്ച കേസില്‍ ഇന്ത്യയുടെ വാദങ്ങളെ...

ജാദേവ്‌ കേസ്: ഇന്ത്യയുടെ വാദം പ്രതിരോധിക്കുന്നതിന് പാക് വിണ്ടും ഹരജി നല്‍കും

വെബ്ഡസ്‌ക്: ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷന്‍ ജാദേവിനെ ജയിലിലടച്ച് വധശിക്ഷക്ക് വിധിച്ച കേസില്‍ ഇന്ത്യയുടെ വാദങ്ങളെ പ്രതിരോധിക്കുന്നതിനായി പാകിസ്ഥാന്‍ ഈ മാസം 17 ന് അന്താരാഷ്ട്ര കോടതിയില്‍ ഹരജി നല്‍കും. ഏപ്രില്‍ 17ന് ഹേഗിലെ കോടതിയില്‍ ഇന്ത്യ നല്‍കിയ വാദമുഖങ്ങളെ പ്രതിരോധിക്കുകയാണ് പാക് ലക്ഷ്യം.

പാകിസ്ഥാന്‍ വാദങ്ങള്‍ അവതരിച്ചുകഴിഞ്ഞാല്‍ ഇരുഭാഗത്തിന്റേയും വാദം ഐസിജെ ആരംഭിക്കും. ഇരുവിഭാഗത്തിന്റേയും വാദങ്ങള്‍ സമര്‍പ്പിക്കാന് ജനുവരി 23 ന് ഐസിജെ സമയപരിധി നിശ്ചയിച്ചിരുന്നു. പാക് അറ്റോര്‍ണി ഖവാര്‍ ഖുറൈഷിയായിരുന്നു ജാതേവ് കേസ് ഐസിജെയില്‍ (അന്താരാഷ്ട്ര കോര്‍ട്ട് ഓഫ് ജസ്റ്റിസ്) വാദിച്ചത്.

കേസ് സംമ്പന്ധിച്ച് കഴിഞ്ഞ ആഴ്ച ഖുറൈഷി പാക് പ്രധാനമന്ത്രി നാസിറുല്‍ മുല്‍ക്കുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നതായി ദി എക്‌സ്പ്രസ്‌ ട്രൈബ്യുണ്‍ റിപ്പോര്‍ട്ട് ചെയ്തതായി ദി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. പാക് അറ്റോര്‍ണി ജനറല്‍ ഖാലിദ് ജവാദ് ഖാന്‍ ഉള്‍പ്പടെയുളള മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നതായാണ് വാര്‍ത്തകള്‍.


Story by
Read More >>