ഫിലിപ്പീന്‍സ് നയതന്ത്ര പ്രതിനിധിയോട് രാജ്യം വിടാന്‍ കുവൈത്ത് 

കുവൈത്ത് സിറ്റി: ഫിലിപ്പീന്‍സ് നയതന്ത്ര പ്രതിനിധിയോട് ഒരാഴ്ചയ്ക്കകം രാജ്യം വിടാന്‍ ഉത്തരവിട്ട് കുവൈത്ത്. ഫിലിപ്പീന്‍സിലെ പ്രതിനിധിയെ കുവൈത്ത്...

ഫിലിപ്പീന്‍സ് നയതന്ത്ര പ്രതിനിധിയോട് രാജ്യം വിടാന്‍ കുവൈത്ത് 

കുവൈത്ത് സിറ്റി: ഫിലിപ്പീന്‍സ് നയതന്ത്ര പ്രതിനിധിയോട് ഒരാഴ്ചയ്ക്കകം രാജ്യം വിടാന്‍ ഉത്തരവിട്ട് കുവൈത്ത്. ഫിലിപ്പീന്‍സിലെ പ്രതിനിധിയെ കുവൈത്ത് പുനരാലോചനയ്ക്കായി തിരിച്ചു വിളിച്ചെന്നും ഔദ്യോഗിക മാധ്യമം കെയുഎന്‍എ (കുനാ) റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തില്‍ തൊഴിലുടമയില്‍ നിന്നും പീഡനം നേരിട്ടെന്നാരോപിച്ച വീട്ടു ജോലിക്കാരെ രാജ്യം വിടാന്‍ ഫിലിപ്പീന്‍സ് എംബസി ഉദ്യോഗസ്ഥര്‍ സഹായിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.

ഇതിന് മറുപടിയായാണ് ബുധനാഴ്ചത്തെ നീക്കം. സഹായം നല്‍കിയ റെനാറ്റോ വില്ലയുടെ പ്രവൃത്തി ഫിലിപ്പിനോ ജോലിക്കാരെ രാജ്യത്തും നിന്നും കടന്നു കളയാന്‍ പ്രേരിക്കുമെന്നതിനാലാണ് നടപടിയെന്ന് കുവൈത്ത് വിദേശ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ആളുകളെ 'അപഹരിച്ച'കുവൈത്തിലെ ഫിലിപ്പീന്‍ സ്വദേശികളെക്കുറിച്ച് വിവരം നല്‍കാന്‍ സ്ഥാനപതിക്ക് മൂന്നു ദിവസത്തെ സാവകാശം നല്‍കിയതായും വിദേശ മന്ത്രാലയം അറിയിച്ചു.

ഫിലിപ്പീന്‍സ് സ്ഥാനപതിക്ക് വീണ്ടും കുവൈത്തില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ചിട്ടുണ്ട്. പ്രതികൂല സാഹചര്യത്തില്‍ നിന്നു രക്ഷ നേടാന്‍ എംബസിയെ സമീപിച്ച തൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയാണ് തങ്ങള്‍ ചെയ്തതെന്ന് ഫിലിപ്പീന്‍സ് വിദേശകാര്യ സെക്രട്ടറി അലന്‍ പീറ്റര്‍ കയെറ്റാനോ പറഞ്ഞു.

കുവൈത്തിന്റെ പരമാധികാരം ലംഘിച്ചതില്‍ ഫിലിപ്പീന്‍സ് മാപ്പപേക്ഷിക്കുകയും ചെയ്തു. ജോലിക്കാര്‍ ചൂഷണം ചെയ്യപ്പെടുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് ഫെബ്രുവരിയില്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുതെര്‍തെ കൂടുതല്‍ തൊഴിലാളികളെ കൂവൈത്തിലേക്കയക്കുന്നത് വിലക്കിയിരുന്നു. ജോന ഡെമാഫെലിസ് എന്ന യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കുവൈത്തിലെ അപാര്‍ട്ടമെന്റിലെ ഫ്രീസറില്‍ കണ്ടെത്തിയതാണ് ഫിലിപ്പീന്‍സ് നടപടികള്‍ ത്വരിതപ്പെടുത്താന്‍ കാരണം.

Story by
Read More >>