യുഎസ് വിമാനത്തിനു നേരെ ചൈനയുടെ ലേസര്‍ പ്രയോഗം

വാഷിങ്ടണ്‍: ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ അമേരിക്കന്‍ വിമാനത്തിനു നേരെ ചൈന ലേസര്‍ പ്രയോഗം നടത്തിയ പരാതി. ഇത് സംബന്ധിച്ച് അമേരിക്ക ചൈനയ്ക്ക്...

യുഎസ് വിമാനത്തിനു നേരെ ചൈനയുടെ ലേസര്‍ പ്രയോഗം

വാഷിങ്ടണ്‍: ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ അമേരിക്കന്‍ വിമാനത്തിനു നേരെ ചൈന ലേസര്‍ പ്രയോഗം നടത്തിയ പരാതി. ഇത് സംബന്ധിച്ച് അമേരിക്ക ചൈനയ്ക്ക് ഔദ്യോഗികമായി പരാതി നല്‍കി. സംഭവത്തില്‍ രണ്ട് അമേരിക്കന്‍ പൈലറ്റുമാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലേസര്‍ പ്രയോഗം നടക്കുന്നതായും പിന്നില്‍ ചൈനക്കാരാണെന്ന് ഉറപ്പായതായും അമേരിക്കന്‍ ആഭ്യന്തര വക്താവ് ഡനാ വെറ്റ് പറഞ്ഞു. ഇതുവരെ 10 തവണ ഇത്തരത്തിലുള്ള നീക്കമുണ്ടായെന്നും അതിനാലാണ് ചൈനയോട് അന്വേഷണം ആവശ്യപ്പെട്ടതെന്നും ഡനാ വ്യക്തമാക്കി.

അമേരിക്കയുടെ പരാതിയില്‍ അന്വേഷണം നടത്തിയെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിംഗ് പറഞ്ഞു.

ചെങ്കടലിന്റെ ദക്ഷിണ തീരത്താണ് ജിബൂട്ടി സ്ഥിതി ചെയ്യുന്നത്. യെമനിലേയും സൊമാലിയയിലേയും പോരാട്ടത്തിനായി അമേരിക്ക ജിബൂട്ടിയില്‍ സൈനിക താവളം തുറന്നിട്ടുണ്ട്. അമേരിക്കന്‍ താവളത്തിനു സമീപമായി ചൈനയുടെ നാവിക താവളവുമുണ്ട്.

Story by
Next Story
Read More >>