ഇന്തോനേഷ്യയിലെ ഭൂചലനം: 91 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

വേള്‍ഡ് ഡസ്‌ക്: ഞായറാഴ്ച ലൊംബോകിലുണ്ടായ കടുത്ത ഭുചലനത്തില്‍ മരണ സംഖ്യ ഉയരാന്‍ സാധ്യതയെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തു....

ഇന്തോനേഷ്യയിലെ ഭൂചലനം: 91 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

വേള്‍ഡ് ഡസ്‌ക്: ഞായറാഴ്ച ലൊംബോകിലുണ്ടായ കടുത്ത ഭുചലനത്തില്‍ മരണ സംഖ്യ ഉയരാന്‍ സാധ്യതയെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തു. നൂറുകണക്കിനുപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ 7 പ്രകമ്പനങ്ങള്‍ ഉണ്ടായതായും വാര്‍ത്തയുണ്ട്.

ആയിരകണക്കിനു കെട്ടിടങ്ങള്‍ തകര്‍ന്നു. പ്രദേശത്ത് വൈദ്യുതി വിതരണം പൂര്‍ണ്ണമായും നിലച്ചു. ലൊംബോകിനടുത്തുളള ബാലി ദ്വീപിലെ ജനങ്ങള്‍ പരിഭ്രാന്തരായിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

Story by
Next Story
Read More >>