മലാല വധശ്രമം: ഉത്തരവിട്ട താലിബാന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു

Published On: 2018-06-16 04:30:00.0
മലാല വധശ്രമം: ഉത്തരവിട്ട താലിബാന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു

കാബൂള്‍: മലാല യൂസഫ്‌സായിയെ വെടിവെച്ചുകൊല്ലാന്‍ നിര്‍ദ്ദേശം നല്‍കിയ പാക് താലിബാന്‍ കമാന്‍ഡര്‍ യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ കമാന്‍ഡര്‍ മൗലാന ഫസ്ലുല്ലയാണ് യുഎസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇയാളുടെ നിര്‍ദേശ പ്രകാരം 2012 ഒക്ടോബറില്‍ നടന്ന ആക്രമണത്തില്‍ തലനാരിഴയ്ക്കാണു മലാല രക്ഷപ്പെട്ടത്.

തുടര്‍ന്ന് ആക്രമണത്തില്‍ പങ്കാളിയായിരുന്ന ഇയാളുടെ മൂന്നു സഹോദരന്മാരും പിടിയിലായിരുന്നു. പാക്കിസ്ഥാനിലെ പെഷാവറില്‍ 130 സ്‌കൂള്‍ കുട്ടികളെ കൂട്ടക്കൊലയ്ക്കിരയാക്കിയതിനു പിന്നിലും ഇയാളായിരുന്നു.നാല്‍പത്തിനാലുകാരനായ ഇയാള്‍ക്കായിരുന്നു നേരത്തേ സ്വാത് താഴ്വരയിലെ താലിബാന്‍ പ്രവര്‍ത്തനത്തിന് നേതൃത്വം വഹിച്ചിരുന്നത്.

അഫ്ഗാന്‍ പ്രതിരോധ വകുപ്പും മരണം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രതികരിക്കാന്‍ താലിബാന്‍ തയാറായിട്ടില്ല. പാക്ക് അതിര്‍ത്തിയിലെ അഫ്ഗാന്‍ പ്രവിശ്യയായ കുനാറില്‍ നടത്തിയ വെടിവയ്പിലാണു ഫസ്ലുല്ല കൊല്ലപ്പെട്ടതെന്നു യുഎസ് സൈന്യം വ്യക്തമാക്കി.

Top Stories
Share it
Top