92ാം വയസ്സില്‍ പ്രധാനമന്ത്രിയായി മഹാതീര്‍ മുഹമ്മദ്

Published On: 2018-05-10 07:00:00.0
92ാം വയസ്സില്‍ പ്രധാനമന്ത്രിയായി മഹാതീര്‍ മുഹമ്മദ്

ക്വാലാലംപൂര്‍: 92ാം വയസില്‍ വീണ്ടും മലേഷ്യയുടെ പ്രധാനമന്ത്രി പദത്തിലെത്തി മഹാതീര്‍ മുഹമ്മദ്. മലേഷ്യയിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മഹാതീറിന്റെ പാര്‍ട്ടിയായ പഹാതന്‍ ഹാരപ്പന് വന്‍ വിജയം. ഭരണ പാര്‍ട്ടിയായ ബാരിസന്‍ നാഷണലിനെ പരാജയപ്പെടുത്തിയാണ് മഹാതീര്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. രാഷ്ട്രീയ വിരമിക്കലിനൊടുവില്‍ 15 വര്‍ഷത്തിന് ശേഷമാണ് മഹാതീര്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രിയായി വീണ്ടും അതേ പദവയില്‍ തിരിച്ചെത്തുന്നത്.

നിലവിലെ പ്രധാനനമന്ത്രി നജീബ് റസാഖിന്റെ അഴിമതി ഭരണത്തെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാണ് മഹാതീര്‍ സജീവ രാഷ്ട്രീയത്തിലേക്ക് വന്‍ തിരിച്ചുവരവ് നടത്തിയത്. 1981 മുതല്‍ 2003 വരെ 22 വര്‍ഷം മലേഷ്യയെ നയിച്ചിരുന്നത് മഹാതീറായിരുന്നു. മലേഷ്യയുടെ ആധുനികവല്‍ക്കരണത്തിന്റെ പിതാവെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

ഏഷ്യയിലെ മുന്‍നിര ശക്തിയാക്കി മലേഷ്യയെ മാറ്റുന്നതിന് അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല, 1998ലെ സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ നിന്ന് മലേഷ്യയെ മുന്നോട്ടു നയിക്കാന്‍ മഹാതീര്‍ ശ്രമിച്ചതിന്റെ ഫലമാണ് ഇന്നും ഏഷ്യയിലെ സാമ്പത്തിക ശക്തിയായി മലേഷ്യ നിലനില്‍ക്കുന്നത്.

Top Stories
Share it
Top