മല്യക്ക് തിരിച്ചടി; ബാങ്കുകള്‍ക്ക് 1.8 കോടി രൂപ കോടതി ചെലവ് നല്‍കാന്‍ യുകെ കോടതി

Published On: 2018-06-16 04:45:00.0
മല്യക്ക് തിരിച്ചടി; ബാങ്കുകള്‍ക്ക് 1.8 കോടി രൂപ കോടതി ചെലവ് നല്‍കാന്‍ യുകെ കോടതി

ലണ്ടന്‍: ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നായി കോടികള്‍ വായപയെടുത്ത് രാജ്യം വിട്ട മദ്യരാജാവ് വിജയ് മല്യ 1.8കോടി രൂപ കോടതി ചെലവ് നല്‍കാന്‍ യുകെ കോടതി ഉത്തരവിട്ടു. എസ്ബിഐ അടക്കമുള്ള 13 ഇന്ത്യന്‍ ബാങ്കുകള്‍ക്ക് 1.8 കോടി രൂപ നല്‍കാനാണ് യുകെ ഹൈക്കോടതിയുടെ ഉത്തരവ്. ബാങ്കുകള്‍ നടത്തുന്ന നിയമപോരാട്ടത്തിനായാണ് തുക ചിലവഴിക്കേണ്ടത്.

മല്യയുടെ ലോകത്താകമാനമുള്ള സ്വത്തുക്കള്‍ മരവിപ്പിക്കാനുള്ള യു.കെയിലെ ഇന്ത്യയുടെ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിന്റെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മല്യ നല്‍കിയ ഹരജി കഴിഞ്ഞ മാസം കോടതി തള്ളിയിരുന്നു.ലോകമാകമാനമുള്ള സ്വത്തുക്കള്‍ മരവിപ്പിക്കാനുള്ള അപേക്ഷയുടെ ഫീസ് മല്യ വഹിക്കണമെന്നും യു.കെ കോടതി ഉത്തരവിട്ടിരുന്നു.

Top Stories
Share it
Top